ADVERTISEMENT

വാളയാർ ∙ കേരളത്തിൽ നിന്നു പുറപ്പെട്ട് തമിഴ്നാട് വഴി മലയും പുഴയും കടന്ന് വീണ്ടും അവർ കേരളത്തിലെത്തി വോട്ടു ചെയ്തു. തമിഴ്നാടിനോടു ചേർന്നുള്ള വാളയാർ വനമേഖലയ്ക്കു സമീപത്തെ ചാവടിപ്പാറ ആദിവാസി ഊരിലെ 43 വോട്ടർമാരാണു ഇത്തവണയും നടുപ്പതിയിലെത്തി വോട്ടുചെയ്തു മടങ്ങിയത്. വന്യമൃഗശല്യം ഉൾപ്പെടെയുള്ള പ്രയാസങ്ങൾ മറികടന്നാണ് ഊരിലുള്ളവർ വോട്ടിനെത്തിയത്. നടുപ്പതി ഗവ.ട്രൈബൽ സ്കൂളിലെ ഒന്നാം നമ്പർ ബൂത്തായിരുന്നു പോളിങ് സ്റ്റേഷൻ.

പുതുശ്ശേരി പഞ്ചായത്തിലാണെങ്കിലും തമിഴ്നാടിന്റെ ഭാഗമായ കോയമ്പത്തൂർ ചാവടിയോടു ചേർന്നാണു ഊര്. കാടും മലയും വാളയാർ പുഴയും താണ്ടി കോയമ്പത്തൂർ നവക്കര വഴി വേണം ഊരിലെത്താൻ. ‘അതിർത്തി’ കടന്നെത്തുന്ന വോട്ട് കൂടിയാണിത്. വഴിയോ മറ്റു മാർഗങ്ങളോ ഇല്ലാത്തതിനാൽ ഊരിലേക്കുള്ള പകൽ യാത്ര പോലും ശ്രമകരമാണ്. പുതുശ്ശേരി പഞ്ചായത്തിനെക്കാൾ ഇവർ ആശ്രയിക്കുന്നതും തമിഴ്നാടിനെയാണ്. 

ജോലി, ആശുപത്രി ഉൾപ്പെടെയുള്ളവയ്ക്ക് ആശ്രയിക്കുന്നതും കോയമ്പത്തൂരിനെത്തന്നെ. എല്ലാവരും തമിഴ് സംസാരിക്കുന്നവർ. എന്നാൽ പുതുശ്ശേരി പഞ്ചായത്തിലെ നടുപ്പതി വാർഡിലാണ് ചാവടിപ്പാറ ഉൾപ്പെടുന്നത്. ഊരിലേക്ക് പാലവും റോഡും നിർമിക്കുമെന്നു രാഷ്ട്രീയ പാർട്ടികൾ വോട്ടു തേടിയെത്തുമ്പോൾ പറയുമെങ്കിലും ജയിച്ചു പോയവർ പ്രഖ്യാപനങ്ങൾ മറക്കുന്നതാണ് പതിവ്. എന്നാലും പ്രതീക്ഷയോടെ ചാവടിപ്പാറ ഊരിലുള്ളവർ വോട്ടിനെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com