നിലനിർത്തുമോ, തിരുത്തുമോ? ജില്ലയിലെ മണ്ഡലങ്ങളിൽ മൂന്നു മുന്നണികൾക്കും വിജയപ്രതീക്ഷ
Mail This Article
എന്തായിരുന്നു പാലക്കാടിന്റെ മനസ്സിലിരിപ്പ് ? ആരാകും വിജയി ? മൂന്നു മുന്നണികളും കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചുമെല്ലാം തങ്ങൾക്കു തന്നെയാകും വിജയമെന്ന ആത്മവിശ്വാസത്തിലാണ്. വെറുതേ പറയുന്നതല്ല. എല്ലാവരും ഉറച്ച വിജയപ്രതീക്ഷയിലാണ്. അതിനനുസരിച്ച കണക്കുകളും നിരത്തുന്നു.2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതുപോലെ ഉറച്ച പ്രതീക്ഷയായിരുന്നു പാലക്കാടും ആലത്തൂരും. എവിടെ അടിപതറിയാലും പാലക്കാടും ആലത്തൂരും വിജയിക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ പ്രതീക്ഷ. ആ തിരഞ്ഞെടുപ്പിൽ ചില പ്രത്യേക കാരണങ്ങൾ പ്രധാന ഘടകമായിരുന്നെങ്കിലും എൽഡിഎഫ് പാടേ പരാജയപ്പെട്ടു.
അവസാന നിമിഷം വരെ പാലക്കാട് മണ്ഡലത്തിൽ പ്രതീക്ഷ വച്ചുപുലർത്തിയെങ്കിലും അതു തകർന്നുവീണു.യുഡിഎഫ് വിജയിച്ചു. ആലത്തൂരിലെ ഭൂരിപക്ഷത്തിൽ എൽഡിഎഫും യുഡിഎഫും ഞെട്ടി. പാലക്കാട് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിക്ക് വോട്ട് വർധിച്ചു.ഇത്തവണ അത്തരം പ്രത്യേക കാരണങ്ങളൊന്നും ഇല്ല. എങ്കിലും ഫലം പ്രവചനാതീതമാണ്. വോട്ടിങ്ങിലെ കുറവ് എല്ലാ മുന്നണികളെയും അസ്വസ്ഥരാക്കുന്നുണ്ടെങ്കിലും, തങ്ങൾക്ക് അനുകൂല മണ്ഡലങ്ങളിലെ പോളിങ് ശതമാനത്തിൽ ആത്മവിശ്വാസം അർപ്പിച്ചിരിക്കുകയാണ് എൽഡിഎഫും യുഡിഎഫും എൻഡിഎയും.