ADVERTISEMENT

വടക്കഞ്ചേരി∙ മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ തുരങ്കത്തിനുള്ളില്‍ പൊടിശല്യം രൂക്ഷം. തുരങ്കത്തിനുള്ളിൽ പഴുതടച്ച സുരക്ഷയുണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് ഇരുചക്ര വാഹന യാത്രക്കാര്‍ അടക്കമുള്ളവര്‍ പൊടിശല്യം മൂലം ദുരിതം അനുഭവിക്കുന്നത്. വാഹനങ്ങള്‍ പായുമ്പോള്‍ ആവശ്യത്തിന് ഓക്സിജന്‍ കിട്ടുന്നില്ലെന്നും ശ്വാസ തടസ്സം ഉണ്ടാകുന്നുവെന്നുമാണ് യാത്രക്കാരുടെ പരാതി.

അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ടാണ് തുരങ്കം തുറന്നു കൊട‌ുത്തത്. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിയമാവലി പ്രകാരം അതീവ ജാഗ്രത ആവശ്യമുള്ള എഎ വിഭാഗത്തിലാണ് കുതിരാൻ തുരങ്കം ഉൾപ്പെടുന്നത്. 

വായുസഞ്ചാരം സുഗമമാക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത എക്സോറ്റ് ഫാനുകൾ, സ്വയം നിയന്ത്രിത ലൈറ്റുകളും ഫാനുകളും, നിരീക്ഷണ ക്യാമറകൾ, അഗ്നി സുരക്ഷാ സംവിധാനങ്ങൾ, 24 മണിക്കൂറും ജലലഭ്യത, യന്ത്രവൽകൃത തീയണയ്ക്കൽ സംവിധാനം എന്നിവ തുരങ്കത്തിലുണ്ടായിരുന്നു.  ഇപ്പോള്‍ ഫാനുകളില്‍ പലതും പ്രവര്‍ത്തിക്കുന്നില്ല.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com