ADVERTISEMENT

പാലക്കാട്∙ അഗളി അട്ടപ്പാടിയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. ഷോളയൂർ പഞ്ചായത്തിലെ കോട്ടമല ഊരിലെ രങ്കമ്മയെ (35) ആണ് ഭർത്താവ് മല്ലീശ്വരൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. രങ്കമ്മയെ ഗുരുതരാവസ്ഥയിൽ അട്ടപ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പറമ്പിൽ പശുവിനെ മേയ്ക്കുന്നതിനിടെ മല്ലീശ്വരൻ കഴുത്തറുത്തുവെന്നാണ് വിവരം. മല്ലീശ്വരൻ ഇടയ്ക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്ന് പറയപ്പെടുന്നു. മുൻപ് സ്വന്തം കഴുത്തറുത്ത് ചികിത്സ തേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com