കൊടൈക്കനാൽ ഫ്ലവർ ഷോ തുടങ്ങി
Mail This Article
കൊടൈക്കനാൽ ∙ വസന്തോത്സവത്തെ വരവേറ്റ് കൊടൈക്കനാലിൽ 61–ാംമത് ഫ്ലവർ ഷോയ്ക്ക് തുടക്കമായി. ഹോർട്ടികൾചർ വകുപ്പിന് കീഴിലെ ബ്രയന്റ് പാർക്കിൽ തുടങ്ങിയ മേള അഗ്രിക്കൾച്ചർ പ്രൊഡക്‌ഷൻ കമ്മിഷണറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ അപൂർവ ഉദ്ഘാടനം ചെയ്തു. ഹോർട്ടികൾചർ വകുപ്പ് ഡയറക്ടർ കുമരവേൽ പാണ്ഡ്യൻ, ദിണ്ടിഗൽ ജില്ലാ കലക്ടർ പൂങ്കൊടി എന്നിവർ സംബന്ധിച്ചു. 42 തരത്തിലുള്ള 5 ലക്ഷം പൂക്കൾ കൊണ്ടാണ് പാർക്ക് അലങ്കരിച്ചിരിക്കുന്നത്.
മയിൽ, പൂവൻ കോഴി, പച്ചക്കറികൾ കൊണ്ട് നിർമിച്ച ഡ്രാഗൺ, ചിമ്പാൻസി തുടങ്ങി പൂക്കൾ കൊണ്ടുള്ള രൂപങ്ങളുമുണ്ട്. മേയ് 26 വരെയാണ് ഫ്ലവർ ഷോ നടക്കുന്നത്. എല്ലാദിവസവും വൈകിട്ട് കലാപരിപാടികളും ഉണ്ടായിരിക്കും. കൂടാതെ കൊടൈക്കനാലിലെ ബോട്ട് ഹൗസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സഞ്ചാരികൾക്കായി മത്സരങ്ങളും സംഘടിപ്പിക്കും. എല്ലാവർഷവും ഫ്ലവർ ഷോയ്ക്ക് തിരക്ക് ഉണ്ടാകാറുണ്ട് എങ്കിലും ഇത്തവണ മഴ കാരണം സഞ്ചാരികളുടെ വരവ് കുറഞ്ഞിരുന്നു.
തുടർന്നുള്ള അവധി ദിവസങ്ങളിൽ സഞ്ചാരികൾ എത്തും എന്നാണ് പ്രതീക്ഷയെന്ന് കലക്ടർ പറഞ്ഞു.