ADVERTISEMENT

പാലക്കാട് ∙ മന്ത്രി കെ.രാധാകൃഷ്ണനായിരുന്നില്ല സ്ഥാനാർഥിയെങ്കിൽ സിപിഎമ്മിന് ആലത്തൂരിലെ ‘ചെറുകനൽ’ പോലും ലഭിക്കില്ലായിരുന്നു എന്നു കരുതുന്നവരുണ്ട്. പിണറായി വിജയൻ മന്ത്രിസഭയിലെ മികച്ച പ്രതിഛായയുള്ള മന്ത്രി എന്ന നിലയിൽ മണ്ഡലം തിരികെ പിടിക്കുകയെന്ന ഉത്തരവാദിത്തം പാർട്ടി കേന്ദ്രകമ്മിറ്റി അംഗം കൂടിയായ അദ്ദേഹം നിറവേറ്റി. 

വിജയത്തിലേക്ക് നയിച്ച ഘടകങ്ങൾ:
∙ രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിൽ ക്ലീൻ ഇമേജ്. 

ജില്ലാ കൗൺസിൽ അംഗം എന്ന നിലയിൽ തുടങ്ങി എംഎൽഎ, സ്പീക്കർ, മന്ത്രി തുടങ്ങിയ രാഷ്ട്രീയയാത്രയിൽ അഴിമതി ആരോപണമോ ആക്ഷേപമോ നേരിട്ടിട്ടില്ല.

∙ സിപിഎമ്മിനു ശക്തമായ സംഘടനാ സംവിധാനമുള്ള മണ്ഡലമാണ് ആലത്തൂർ. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ നിയോജകമണ്ഡലങ്ങളിലും ഇടതുപക്ഷമാണു ജയിച്ചത്.

∙ മികച്ച തിരഞ്ഞെടുപ്പു മാനേജ്മെന്റ് നടത്തി. ഓരോ നിയോജകമണ്ഡലത്തിന്റെയും ചുമതല എംഎൽഎമാർക്കു നൽകി ചിട്ടയായ തിരഞ്ഞെടുപ്പു പ്രവർത്തനമാണ് ഇടതുപക്ഷം നടത്തിയത്.

∙ മന്ത്രി തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയതു പോരാട്ടത്തിന്റെ ഗൗരവം വർധിപ്പിച്ചു.

∙ സിറ്റിങ് എംപിയോടുള്ള എതിരഭിപ്രായം. കോൺഗ്രസ് നേതൃത്വവും രമ്യ ഹരിദാസും തമ്മിലുള്ള എതിരഭിപ്രായവും ഇടതുപക്ഷത്തിന് അനുകൂലമായി.

∙ നിലവിലെ എംപി വികസനപദ്ധതികൾ കാര്യമായി കൊണ്ടുവന്നില്ലെന്നത് അവർക്കെതിരായ വികാരമുണ്ടാക്കി.

∙ മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൻഡിഎയുടെ വോട്ടുവിഹിതം വർധിച്ചു.

 ബിജെപി കൂടുതൽ വോട്ടുകൾ പിടിച്ചത് യുഡിഎഫ് വോട്ടുകളെ ബാധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com