‘ശ്രീകണ്ഠന്റേത് മുന്നണി ഐക്യത്തിന്റെ വിജയം’
Mail This Article
×
പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വി.കെ.ശ്രീകണ്ഠന്റെ വിജയം യുഡിഎഫിന്റെ ഐക്യത്തിന്റെയും എംപി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരത്തിന്റെയും ഫലമാണെന്നു മുന്നണി പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ചെയർമാൻ മരയ്ക്കാർ മാരായമംഗലം അധ്യക്ഷനായി. വി.കെ.ശ്രീകണ്ഠൻ, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ സി.ചന്ദ്രൻ, കെ.എ.തുളസി, നേതാക്കളായ ജോബി ജോൺ, ബി.രാജേന്ദ്രൻ നായർ, കെ.രാജൻ, ശിവാനന്ദൻ, പി.ബാലഗോപാൽ, പി.വി.രാജേഷ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.