ADVERTISEMENT

ഊട്ടി ∙ ഊട്ടി കൂനൂർ റോഡിലെ വാലി വ്യൂവിലെ പുൽമേട്ടിൽ മേയാൻ പോയ പശുവിനെ പുലി കൊന്നു തിന്നു. പുലി പശുവിനെ തിന്നുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഭക്ഷണം മതിയാക്കി വിശ്രമിച്ച ശേഷമാണു പുലി കാട്ടിലേക്കു കയറിയത്. ഇതേത്തുടർന്നു ഗ്രാമീണർ ഭീതിയിലാണ്. 

പുലി വീണ്ടും വരാൻ സാധ്യതയുണ്ടെന്നതിനാൽ നിരീക്ഷിക്കാൻ വനം വകുപ്പു ജീവനക്കാർ ഒരുക്കം തുടങ്ങി. പുലിയെ കൂടുവച്ചു പിടിച്ച് ഉൾക്കാടുകളിൽ വിട്ടയയ്ക്കണമെന്നാണു ജനങ്ങൾ  ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com