ADVERTISEMENT

പാലക്കാട്∙ വാൽപ്പാറ– പൊള്ളാച്ചി റോഡിൽ വിനോദ സഞ്ചാരികളുടെ വാഹനത്തിനുനേരെ പാഞ്ഞടുത്ത് ഒറ്റയാൻ. സഞ്ചാരികൾ വേഗത്തിൽ വാഹനം ഓടിച്ചു രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പൊള്ളാച്ചി റോഡിൽ ഉമ്മാണ്ടി മുടക്ക് വൻചോലയിൽ നിന്നും പുറത്തിറങ്ങിയ ഒറ്റയാനാണ് ഇതുവഴി വന്ന വിനോദ സഞ്ചാരികളുടെ വാഹനത്തെ ആക്രമിക്കുവാൻ മുതിർന്നത്. വിവരം അറിഞ്ഞ റേഞ്ച് ഓഫിസർ മണികണ്ഠൻ ഈ പ്രദേശത്തേക്ക് കൂടുതൽ വനപാലകരെ നിയോഗിച്ചു.

വാൽപ്പാറ പ്രദേശമാകെ വന്യമൃഗങ്ങളുടെ താവളമായി മാറിവരുകയാണ്. തോട്ടം തൊഴിലാളികൾ ഓരോ ദിവസവും കാട്ടനകളുടെയും മറ്റു വന്യമൃഗങ്ങളുടെ ഭീഷണിയിലാണ് ദിവസങ്ങൾ തള്ളി നീക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാൽപ്പാറ– പൊള്ളാച്ചി റോഡിൽ ഭീതിപരത്തി ഒറ്റയാൻ ഇറങ്ങിയിട്ടുണ്ട്. ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളെ കാട്ടന തടയുകയും ആക്രമണങ്ങൾ അഴിച്ചു വിടുകയും ചെയ്യുന്നത് പതിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com