ADVERTISEMENT

വടക്കഞ്ചേരി ∙ കുതിരാൻ ഇടതു തുരങ്കത്തിലെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായെന്നു കമ്പനി. ഇന്ന് എൻഎച്ച്എഐ പരിശോധന നടത്തും. തുടര്‍ന്ന് തുരങ്കം തുറക്കാനുള്ള അനുമതി നല്‍കും. തുരങ്കത്തിനുള്ളിലെ പണികൾ 12നുള്ളിൽ പൂർത്തിയാക്കുമെന്ന് നിർമാണ കമ്പനി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇന്നലെ രാത്രിയോടെ പണികള്‍ പൂര്‍ത്തിയായതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഈ ആഴ്ച തുരങ്കം തുറന്നുകൊടുക്കുമെന്നും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് കോടതിക്കു കൈമാറുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അഡ്വ. ഷാജി ജെ.കോടങ്കണ്ടത്ത് നൽകിയ ഇടക്കാല ഹർജിയിലാണ് നിർമാണ കമ്പനി അധികൃതരോട് തുരങ്കം തുറന്നുകൊടുക്കാത്തതിന്റെ കാരണം കോടതി ആരാഞ്ഞത്. 20നു വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ വിശദീകരണം നൽകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. 

തുരങ്കത്തിനുള്ളിലെ കോൺക്രീറ്റിങ് പണികളും എക്സോസ്റ്റ് ഫാനുകൾ സ്ഥാപിക്കുന്നതും അഗ്നിസുരക്ഷാ സംവിധാനങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുരങ്കത്തിനുള്ളിൽ വെളിച്ചം ക്രമീകരിക്കാൻ എൽഇഡി ലൈറ്റുകളും സ്ഥാപിച്ചുകഴിഞ്ഞു. അഗ്നിസുരക്ഷാ വിഭാഗം ആവശ്യപ്പെട്ട സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുള്ളതായി നിര്‍മാണ കമ്പനി അധികൃതര്‍ അറിയിച്ചു.വലതു തുരങ്കത്തിനുള്ളിൽ വെന്റിലേഷൻ സംവിധാനം കാര്യക്ഷമമല്ലെന്നും ഓക്സിജൻ ശരിയായി ലഭിക്കുന്നില്ലെന്നുള്ള പരാതിയില്‍ ‌പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് ദേശീയപാത അതോറിറ്റിയും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com