ADVERTISEMENT

കടമ്പഴിപ്പുറം ∙ ആവശ്യത്തിനു ഡോക്ടർമാരില്ല; മികവിന്റെ ആരോഗ്യ പരിപാലനത്തിനു ദേശീയ-സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ കടമ്പഴിപ്പുറം ബ്ലോക്ക് കുടുംബ ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ. ഡോക്ടർമാരുടെ ഇല്ലായ്മയിൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനം പ്രതിസന്ധിയിലാണ്. ഈവനിങ് ഒപിയിലെ ഡോക്ടർ അവധിയിൽ പ്രവേശിച്ചതോടെ വൈകിട്ടത്തെ ഒപി വിഭാഗം മുടങ്ങി. 

ബദൽ സംവിധാനം ഇല്ലാതായതോടെ നൂറുകണക്കിനു രോഗികൾ ഡോക്ടർ സേവനം കിട്ടാതെ തിരിച്ചു പോകേണ്ട സ്ഥിതിയായി. 6 ഡോക്ടർമാർ ഉണ്ടായിരുന്ന ആശുപത്രിയിൽ നിലവിൽ മെഡിക്കൽ ഓഫിസർ ഉൾപ്പെടെ 3 ഡോക്ടർമാർ മാത്രമായി. ഈവനിങ് ഒപിയിലെ ഡോക്ടർ കൂടാതെ മറ്റു 2 ഡോക്ടർമാരിൽ ഒരാൾ വിദേശത്തും മറ്റൊരാൾ അവധിയിലുമാണ്. കിടത്തി ചികിത്സ ഉൾപ്പെടെയുള്ള ആശുപത്രിയിൽ ഡോക്ടർമാർ പൊടുന്നനെ കുറഞ്ഞത് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. മഴക്കാല രോഗങ്ങൾ, പനി എന്നിവ വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുണ്ട്. 500ലധികം രോഗികൾ നിത്യേന എത്തുന്ന ആതുര കേന്ദ്രമാണ് ദുരവസ്ഥ നേരിടുന്നത്. 

 ബിജെപി കഴിഞ്ഞ ദിവസം ഡോക്ടർ നിയമനം ആവശ്യപ്പെട്ട് ധർണ നടത്തി. ഇന്നലെ വൈകിട്ട് ബിജെപി പ്രവർത്തകർ വീണ്ടും പ്രതിഷേധവുമായി ഇവിടെ എത്തി. അടിയന്തര നടപടിയില്ലെങ്കിൽ സമരം തുടരാനാണ് തീരുമാനം. പൊതുജന ആരോഗ്യ സംരക്ഷണ സമിതിയും (പാസ്) ജില്ലാ മെഡിക്കൽ ഓഫിസർക്കു ഇതു സംബന്ധിച്ച് നിവേദനം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com