ADVERTISEMENT

മുണ്ടൂർ ∙ ദേശീയ പാതയും സംസ്ഥാന പാതയും സംഗമിക്കുന്ന ജംക്‌ഷനിൽ അപകട വാർത്ത സ്ഥിരമാണ്. പക്ഷേ, കഴിഞ്ഞ ദിവസം വൻ അപകടം വഴി മാറിയതിന്റെ ആശ്വാസത്തിലാണ് ഇവർ. പുലർച്ചെ 5.30ന് മണ്ണാർക്കാട് ഭാഗത്തു നിന്നു വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് റോഡിന്റെ ഇടതു വശത്തേക്കു പാഞ്ഞു കയറി. ഇതിനു സമീപം കടയ്ക്കു മുന്നിൽ പത്രം വിതരണം നടത്താനായി എത്തിയ ഏജന്റുമാരായ വിജയൻ, വിശ്വനാഥൻ, എന്നിവരും ബസ് കാത്തു നിന്നിരുന്ന മറ്റു 4 പേരും ഉണ്ടായിരുന്നു. ഇവർ സ്ഥലത്തു നിന്ന് ഓടിമാറിയതിനാൽ അപകടം ഒഴിവായി. കുറച്ചു കൂടി മുന്നോട്ടു പോയെങ്കിൽ ലോറി കടയിലേക്ക് ഇടിച്ചു കയറുമായിരുന്നു. ഇതിനിടെ വാഹനം നിയന്ത്രിക്കാൻ ഡ്രൈവർക്കു കഴിഞ്ഞതു രക്ഷയായി. ദേശീയപാത നവീകരണം കഴിഞ്ഞ ശേഷം ഇവിടെ അപകട പെരുമഴയാണ്.

4 ഭാഗത്തു നിന്നും വാഹനം വരുന്ന കവലയിൽ ആവശ്യമായ സിഗ്നൽ സംവിധാനം ഇല്ലാത്തതാണു പ്രധാന പ്രശ്നം. മണ്ണാർക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളാണ് ഏറെയും അപകടത്തിൽപെടുന്നത്. അതിവേഗം വരുന്ന വാഹനം വളവിൽ പെട്ടെന്ന് നിയന്ത്രണം വിടുന്ന സാഹചര്യമാണുള്ളത്. ഇവിടത്തെ മീഡിയനിൽ പല തവണ വാഹനം ഇടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പാലക്കാട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രം ലോറി ഇടിച്ചു തകർത്തു. പുലർച്ചെ ആയതിനാൽ അന്ന് വലിയ ദുരന്തം വഴിമാറി. ഇടക്കാലത്ത് ലോറി കടയിലേക്കു ഇടിച്ചു കയറിയതും ഇതേ സ്ഥലത്താണ്.അപകടം പതിവായ ഇവിടെ പൊലീസും സിഗ‌്നൽ സംവിധാനത്തിന്റെ അഭാവം സമ്മതിക്കുന്നു. ഇതു സംബന്ധിച്ചു ദേശീയപാത വിഭാഗത്തിനു പരാതി നൽകിയിട്ടുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com