ADVERTISEMENT

മുണ്ടൂർ ∙ വേലിക്കാട് വള്ളിത്തോട്ടത്തിൽ ജോസ് തോമസിന്റെ റബർ പുകപ്പുരയിൽ തീപിടിത്തം. ഉണക്കാനിട്ട ഒരു ടൺ റബർഷീറ്റ്, 150 കിലോ ഒട്ടുപാൽ എന്നിവ കത്തിനശിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. നാട്ടുകാർ തീയണയ്ക്കാൻ ജാഗ്രത കാണിച്ചതിനാൽ വ്യാപനം തടയാനായി. കോങ്ങാട് അഗ്നിരക്ഷാ കേന്ദ്രത്തിൽ നിന്നും അഗ്നി രക്ഷാ പ്രവർത്തകർ എത്തി തീ പൂർണമായും അണച്ചു. തീപിടിത്തത്തിൽ 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com