ADVERTISEMENT

പാലക്കാട് ∙ സംസ്ഥാനത്തിനു നഷ്ടപ്പെടുമെന്നു കരുതിയ എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസായി ആരംഭിക്കാൻ സാധ്യത. പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തുമ്പോൾ മികച്ച വരുമാനം കിട്ടിയാൽ കൂടുതൽ ദിവസങ്ങളിൽ ഓടിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗേ‍ാപിയുടെ ഇടപെടലിനെത്തുടർന്നാണു ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിനു വഴിതെളിയുന്നത്.

കെ‍ാല്ലത്തുണ്ടായിരുന്ന വന്ദേഭാരത് റേക്ക് കഴിഞ്ഞദിവസം കെ‍ാച്ചുവേളി – മംഗളൂരു റൂട്ടിൽ ഓടി. അതു മംഗളൂരു – ഗേ‍ാവ വന്ദേഭാരതിന്റെ അധിക റേക്കായി ഉപയോഗിക്കാനായിരുന്നു നീക്കമെങ്കിലും തിരിച്ചെടുത്ത്, എറണാകുളത്തു നിന്നു പാലക്കാട് വഴി ബെംഗളൂരുവിലേക്ക് ഓടിക്കാൻ സാധ്യത തേടുകയാണ്. ഇതിനു മെക്കാനിക്കൽ, ഒ‍ാപ്പറേഷൻ വിഭാഗങ്ങളുടെ അനുമതികൾ വേണം. സ്ഥിരം സർവീസിന് ഒരു റേക്ക് കൂടി അനുവദിക്കാൻ ശക്തമായ രാഷ്ട്രീയ ഇടപെടൽ കൂടി വേണ്ടിവരും.

ബെംഗളൂരു യാത്രക്കാർ ഏറെയുള്ള റൂട്ടിൽ വന്ദേഭാരതിനായി നേരത്തേ മുതൽ ആവശ്യമുയർന്നിരുന്നു. ‌‌‌ട്രെയിൻ കേരളത്തിനു നഷ്ടമാകുന്നതു സംബന്ധിച്ച മനേ‍ാരമ വാർത്ത ബിജെപി സംസ്ഥാന ട്രഷറർ ഇ.കൃഷ്ണദാസാണു സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപെടുത്തിയത്. വന്ദേഭാരത് കേ‍ാച്ചുകളുടെ അറ്റകുറ്റപ്പണിക്ക് എറണാകുളത്ത് സൗകര്യമുണ്ടെന്നതിനാൽ ട്രെയിൻ സർവീസിനു തടസ്സമില്ലെങ്കിലും ജീവനക്കാരുടെ കുറവു പറഞ്ഞാണു ദക്ഷിണ റെയിൽവേ തടസ്സം നിൽക്കുന്നത്.

ട്രെയിനിനു ബെംഗളൂരുവിൽ പ്ലാറ്റ്ഫേ‍ാം കണ്ടെത്താൻ നേരത്തേ നൽകിയ നിർദേശം സമ്മർദമില്ലാത്തതിനാൽ നടപ്പായിരുന്നില്ല. സംസ്ഥാനാന്തര സ്വകാര്യ ബസ് ലേ‍ാബിയാണു കേരളത്തിന്റെ സർവീസ് മുടക്കുന്നതിനു പിന്നിലെന്നു ട്രെയിൻ യാത്രക്കാരുടെ സംഘടനകൾ ആരേ‍ാപിക്കുന്നു. ആഘേ‍ാഷ ദിവസങ്ങളിലും അവധിക്കാലത്തും വാരാന്ത്യങ്ങളിലും സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്കു വർധിപ്പിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com