ADVERTISEMENT

ആലത്തൂർ ∙ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഗായത്രിപ്പുഴയിലെ തരൂരിനും പഴമ്പാലക്കോടിനുമിടയിലുള്ള കടവുകളിൽ ഇറങ്ങിയ പതിനഞ്ചോളം പേരെ പുഴയെടുത്തിട്ടുണ്ട്. ആദ്യ പ്രളയത്തിൽ കുരുത്തിക്കോട് തടയണ തകർന്ന് കരയിലെ മണ്ണിടിഞ്ഞ്പുഴയ്ക്ക് വീതി കൂടിയിരുന്നു. പുഴ ഗതി മാറി ഒഴുകിയതും കുത്തൊഴുക്ക് വർധിച്ചതുമാണ് അപകട സാധ്യത വർധിപ്പിക്കുന്നത്. കുരുത്തിക്കോട് തടയണയ്ക്ക് 2 കിലോമീറ്റർ അകലെയാണ് മംഗലം പുഴ ഗായത്രിപ്പുഴയിൽ ചേരുന്നത്. 4 കിലോമീറ്റർ അകലെയുള്ള ചീരക്കുഴി ഡാം തുറന്നു വിട്ടതും പുഴ നിറഞ്ഞു കവിയാൻ കാരണമായി. 

കുരുത്തിക്കോടിനു സമീപമുള്ള പഴമ്പാലക്കോട് കൂമ്പൻ കടവിൽ വിദ്യാർഥികൾ അടക്കം എട്ടോളം പേർ അപകടത്തിൽ പെട്ടിട്ടുണ്ട്.വീട്ടിൽ എത്തിയ സഹപാഠിയുമൊന്നിച്ച് പാറപ്പുറത്ത് കയറി നിന്ന് ഫോട്ടോ എടുക്കുന്നതിനിടയിലാണ് സഹോദരങ്ങൾ അടക്കം 3 പേർ മരിച്ചത്.എൻസിസി ക്യാംപിനെത്തിയ  വിദ്യാർഥികളും ഇവിടെ ഒഴുക്കിൽ പെട്ട് മരിച്ചിട്ടുണ്ട്. പാറപ്പുറത്തെ വഴുക്കൽ ആണ് അന്ന് വില്ലനായത്. കുരുത്തിക്കോട് പാലത്തിൽ നിന്ന് പുഴയിൽ വീണ് ഒഴുക്കിൽപെട്ടയാളും മരിച്ചിട്ടുണ്ട്. 20 വർഷം മുമ്പ് പുഴയിൽ മുങ്ങിപ്പോയ ആളിന്റെ മൃതദേഹം പോലും കിട്ടിയിരുന്നില്ല. 

ബോർഡുകൾ സ്ഥാപിക്കണം
വർഷകാലത്ത് അപകടസാധ്യതയുള്ള മേഖലകളിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാത്തതാണ് തുടർച്ചയായ അപകടങ്ങൾക്കിടയാക്കുന്നതെന്നു സന്നദ്ധ പ്രവർത്തകനും പരിസരവാസിയുമായ ഹക്കിം തെക്കേപീടിക പറഞ്ഞു. കുരുത്തിക്കോട് പാലം നിർമാണത്തിനുള്ള സാമഗ്രികൾ കടവിലും പുഴയുടെ തീരത്തുമായി ചിതറിക്കിടക്കുകയാണ്. പുഴയിൽ വെള്ളം കൂടുമ്പോൾ ഉള്ള അപകടത്തെക്കുറിച്ച് ബോധവാന്മാരാക്കണമെന്നും അപകട സാധ്യതയെക്കുറിച്ച് മുന്നറിയിപ്പു നൽകണമെന്നും ഹക്കിം പറഞ്ഞു. പുഴയുടെ തീരം സംരക്ഷിക്കുന്നതിനും അധികൃതർ നടപടി സ്വീകരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com