ADVERTISEMENT

പാലക്കാട് ∙ കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് ആനൂകൂല്യം നേടാൻ വ്യാജരേഖകൾ നൽകി റജിസ്റ്റർ ചെയ്ത നൂറിലധികം അപേക്ഷകൾ റദ്ദാക്കി. കേരളത്തിൽ 500 ഹെക്ടറിൽ കൃഷി ചെയ്യുന്നതായി കാണിച്ച് ആന്ധ്ര, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിലാണു റജിസ്ട്രേഷൻ നടത്തിയത്. ആലപ്പുഴ, പാലക്കാട്, എറണാകുളം, വയനാട്, ജില്ലകളിലെ കൃഷിഭൂമിയുടെ നികുതി രസീതും അപേക്ഷകരുടെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും സമർപ്പിച്ചിരുന്നെങ്കിലും പരിശേ‍ാധനയിൽ അവ വ്യാജമെന്നു തെളിഞ്ഞു. ചില അപേക്ഷകൾക്കൊപ്പം പാട്ടക്കൃഷി കരാർ രേഖയും ഉണ്ടായിരുന്നു. ഇൻഷുറൻസ് പ്രീമിയമായി മെ‍ാത്തം 50 ലക്ഷം രൂപ അടച്ചിട്ടുണ്ട്.

കൃഷിയില്ലാത്തവർ ഇൻഷുറൻസിനു റജിസ്റ്റർ ചെയ്തതായി ആലപ്പുഴയിൽ നിന്നു ഫേ‍ാൺ വഴി കിട്ടിയ പരാതിയിൽ കൃഷി, റവന്യു ഉദ്യേ‍ാഗസ്ഥരുടെ സഹായത്തേ‍ാടെ നടത്തിയ പരിശേ‍ാധനയിലാണു തട്ടിപ്പിനുള്ള നീക്കം ശ്രദ്ധയിൽപെട്ടത്. ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നുള്ള 3 വ്യാജ അപേക്ഷകളും കണ്ടെത്തി. വ്യാജരേഖകൾ നൽകി റജിസ്ട്രേഷൻ നടത്തിയ 10 കേ‍ാമൺ സർവീസ് സെന്ററുകളെ (സിഎസ്എസ്) വിലക്കിയിട്ടുണ്ട്. അന്വേഷണം മറ്റിടങ്ങളിലെ റജിസ്ട്രേഷനുകളിലേക്കും വ്യാപിപ്പിച്ചു.

റജിസ്ട്രേഷൻ നടപടികളിൽ കൃഷി ഒ‍ാഫിസുകളുടെ ഇടപെടലുണ്ടായാൽ തട്ടിപ്പ് ഒഴിവാക്കാൻ കഴിയുമെന്നാണ് ഇൻഷുറൻസ് കമ്പനികളുടെ നിലപാട്. അപേക്ഷയിൽ പറയുന്ന സ്ഥലവും കൃഷിയും കൃഷി ഒ‍ാഫിസർ സാക്ഷ്യപ്പെടുത്തണമെന്നു സംസ്ഥാന കൃഷിവകുപ്പിനേ‍ാടു നേരത്തേ ആവശ്യപ്പെട്ടിരുന്നു. മറ്റു ചില സംസ്ഥാനങ്ങളിൽ വ്യാജ അപേക്ഷകളിൽ ആനുകൂല്യം തട്ടിയെടുത്ത സംഭവങ്ങളിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com