വാൽപാറ- പൊള്ളാച്ചി ഹെയർപിൻ വളവുകൾക്ക് മൃഗങ്ങളുടെയും പക്ഷികളുടെയും പേര്
Mail This Article
×
വാൽപാറ ∙ പൊള്ളാച്ചിയിലേക്കുള്ള പാതയിലെ ഹെയർപിൻ വളവുകൾ ഓരോന്നും ഇനി വന്യമൃഗങ്ങളുടെയും വിവിധ പക്ഷികളുടെയും പേരുകളിൽ അറിയപ്പെടും. ഓരോ വളവിലും സംസ്ഥാന ഹൈവേ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ബോർഡുകൾ സ്ഥാപിച്ചു. ഒന്നാം വളവു മുതൽ നാൽപതാം വളവു വരെയാണ് ഇത്തരം ബോർഡുകൾ. ഓരോ ബോർഡിലും മൃഗങ്ങളുടെയോ പക്ഷികളുടെയോ മനോഹരമായ ചിത്രം വരച്ചു പേരും നൽകിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഹൈവേ വകുപ്പിന്റെ നേതൃത്വത്തിൽ ഇത്തരമൊരു നടപടി.
English Summary:
Valparai-Pollachi Road Bends Named After Wildlife to Boost Safety and Awareness
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.