ADVERTISEMENT

പാലക്കാട്∙ എംജെ സോജന് ഐപിഎസ് നിഷേധിക്കപ്പെട്ടത് ജനകീയ പോരാട്ടങ്ങളുടെ വിജയമെന്ന് നീതി സമരസമിതി. നീണ്ട ജനകീയ സമരങ്ങളുടേയും നിയമ  പോരാട്ടങ്ങളുടെയും അതിന് ലഭിച്ച ജനപിന്തുണയുടെയും വിജയമാണ്‌ ഇത്. ഹൈക്കോടതിയുടെ സമയോചിതമായ ഇടപെടലിന്റെ കൂടി ഫലമായാണ് വാളയാർ കേസ് അട്ടിമറിച്ച എംജെ സോജന് ഐപിഎസ് നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങിയത്. സർക്കാർ തീരുമാനത്തിന് വാളയാർ അമ്മയും നീതിസമരസമിതിയും നന്ദി രേഖപ്പെടുത്തുന്നു.

വാളയാർ പെൺകുട്ടികളെ അപമാനിച്ചത്തിനു പോക്സോ നിയമം അനുസരിച്ചും പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമം അനുസരിച്ചും ക്രിമിനൽ കേസിൽ പ്രതിയായ സോജന് ഐപിഎസ് നൽകാനുള്ള തീരുമാനത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നു വന്നു. സോജന് ഐപിഎസ് കൊടുക്കുന്നതിനെതിരെ ഹൈക്കോടതിയിൽ അമ്മ നൽകിയ കേസിൽ അമ്മയുടെ പരാതി കേൾക്കണമെന്നുള്ള ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധിയോടെ ക്രിമിനൽ കേസുകളിൽ പ്രതിയായിരിക്കുന്നിടത്തോളം സോജന് ഐപിഎസിനുള്ള സ്വഭാവ സർട്ടിഫിക്കേറ്റ് നൽകാൻ കഴിയാതെ വരികയുമാണ് ചെയ്തത്. ഇതോടൊപ്പം തന്നെ കുന്നംകുളം കോടതിയിൽ സോജനെതിരെ കൊലക്കുറ്റം ഉന്നയിച്ചുകൊണ്ടുള്ള കേസും നിലനിൽക്കുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ മുൻ‌കൂർ അനുമതി വേണമെന്ന ന്യായം പറഞ്ഞുകൊണ്ടാണ് 30 വർഷത്തോളമായി ആ കോടതി നടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com