ADVERTISEMENT

പാലക്കാട് ∙ പ്രധാന പൈപ്പ് ലൈനിൽ ചോർച്ചയെത്തുടർന്നു പുതുശ്ശേരി പഞ്ചായത്തിലേക്കുള്ള ശുദ്ധജല വിതരണം തടസ്സപ്പെട്ടു. മലമ്പുഴയിൽ നിന്നു പുതുശ്ശേരിയിലെ 2 ടാങ്കുകളിലേക്കു വെള്ളം എത്തിക്കുന്ന പൈപ്പ് ലൈനിലാണ് ഇന്നലെ ചോർച്ച ഉണ്ടായത്. മലമ്പുഴ കെടിഡിസിക്കു സമീപം വെള്ളത്തിന്റെ സമ്മർദത്തിൽ പൈപ്പ് ലൈൻ യോജിപ്പിച്ച ഭാഗം തള്ളിപ്പോകുകയായിരുന്നു. ഉടൻ ജലവിതരണം നിർത്തിവച്ച് അറ്റകുറ്റപ്പണി ആരംഭിച്ചു. അറ്റകുറ്റപ്പണി നടത്തി ഇന്നു തന്നെ ജലവിതരണം പുനരാരംഭിക്കാൻ ശ്രമം നടത്തുന്നുണ്ട്. നാളെയോടെ ജലവിതരണം സാധാരണ നിലയിലാകുമെന്നു ജല അതോറിറ്റി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com