ADVERTISEMENT

മണ്ണാർക്കാട് ∙ തെങ്കര ചിറപ്പാടത്ത് കുടുംബാംഗങ്ങൾ പുറത്തുപോയ സമയം നോക്കി വീട്ടിൽ മോഷണം. നാലു പവൻ സ്വർണവും 12,000 രൂപയും നഷ്ടപ്പെട്ടു. ചിറപ്പാടം കണ്ടയിൽ രാമദാസിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഒരു ബ്രേസ്‌ലറ്റ്, രണ്ട് മോതിരം, ഒരു പാലയ്ക്ക കമ്മൽ, രണ്ട് കൊടക്കടുക്കൻ തുടങ്ങിയ ആഭരണങ്ങളാണ് നഷ്ടമായത്. കിടപ്പുമുറിയുടെ അലമാരയിലാണ് ആഭരണവും പണവും സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച രാമദാസും കുടുംബാംഗങ്ങളും രാത്രി ഏഴു മണിക്ക് ശേഷം പുറത്തു പുറത്തു പോയപ്പോഴാണ് മോഷണം നടന്നത്. 

വേറെയും കിടപ്പുമുറികളുണ്ടെങ്കിലും ആഭരണവും പണവും സൂക്ഷിച്ച മുറി മാത്രമാണ് പൂട്ടിയിരുന്നത്. ഈ മുറിയുടെ പൂട്ട് പൊളിച്ച നിലയിലാണ്. അലമാരയിലെ വസ്ത്രങ്ങളെല്ലാം വലിച്ചിട്ടിരുന്നു. വീട്ടിലെ കിണറിന്റെ തൂണിൽ കയറിയാൽ മുകളിലത്തെ നിലയിലേക്ക് കയറാനാകും. ഇതുവഴി കയറി മുകളിലത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. തിരിച്ചു പോയതും ഈ വഴി തന്നെയാണെന്നാണ് കരുതുന്നത്. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com