അക്കിയാംപാടത്ത് ചെണ്ടുമല്ലിച്ചന്തം; 30 സെന്റ് തരിശുഭൂമിയിൽ വിളയിച്ച പൂക്കളുടെ വിളവെടുപ്പ് ഉടൻ
Mail This Article
×
കാഞ്ഞിരപ്പുഴ ∙ ഓണത്തിനു പൂക്കളം ഒരുക്കാൻ പരീക്ഷണക്കൃഷിയിറക്കിയതിൽ നൂറുമേനി. കാഞ്ഞിരപ്പുഴ പഞ്ചായത്ത് 13ാം വാർഡ് അക്കിയാംപാടത്തെ തരിശുനിലത്താണ് ചെണ്ടുമല്ലിക്കൃഷി. 30 സെന്റ് സ്ഥലത്തു തൊഴിലുറപ്പു തൊഴിലാളികൾ ചേർന്നാണു കൃഷി ആരംഭിച്ചത്. വാർഡ് മെംബർ എ.എം.ഷാജഹാൻ പ്രത്യേകം താൽപര്യമെടുത്താണു കൃഷിയൊരുക്കങ്ങൾ തുടങ്ങിയത്.
ചെടികൾ നട്ടു ദിവസങ്ങൾ കഴിഞ്ഞതോടെ മഴക്കുറവിനെത്തുടർന്നു കൃഷി താളംതെറ്റുമെന്ന ആശങ്കയായിരുന്നു. ഇതോടെ വെള്ളമൊഴിച്ചും പരിപാലിച്ചും വളർത്തിയെടുത്ത ചെണ്ടുമല്ലിപ്പൂക്കൾ അടുത്ത ദിവസം വിളവെടുക്കും. സമീപപ്രദേശങ്ങളിലെ വീടുകളിലൂടെ വിൽപന നടത്താനുള്ള ഒരുക്കത്തിലാണു തൊഴിലാളികൾ. തൊഴിലിനൊപ്പം വരുമാനവും ലക്ഷ്യമിട്ടു തുടങ്ങിയ പദ്ധതി തുടരാനും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണു മെംബറും തൊഴിലാളികളും.
English Summary:
In a heartening success story, MGNREGA workers in Kanjirapuzha's Aakkiampadam have transformed fallow land into a vibrant field of Globe Amaranth (vadamalli/ചെണ്ടുമല്ലി), guaranteeing a plentiful supply of these significant Onam flowers. This initiative highlights the potential of sustainable farming practices and community effort.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.