ADVERTISEMENT

ഊട്ടി ∙ നീലക്കുറിഞ്ഞിച്ചെടികൾക്ക് സമീപത്തേക്ക് സന്ദർശകർക്ക് പ്രവേശനാനുമതി ഇല്ലെന്ന് നീലഗിരി ഫോറസ്റ്റ് ഓഫിസർ എസ്.ഗൗതം അറിയിച്ചു. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി (സ്ട്രോബിയൻതസ് കുന്തിയാന) കാണാനായി വിനോദസഞ്ചാരികളും തദ്ദേശീയരും ഏറെ എത്തുന്നതിനാൽ കുറിഞ്ഞിപൂക്കളുടെ പരിരക്ഷയ്ക്കായാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഡിഎഫ്ഒ അറിയിച്ചു. 

സംരക്ഷിതവനമേഖലയിലുൾപ്പെട്ട മലനിരകളിലാണ് ഇവ പൂത്തിരിക്കുന്നത്. കുറിഞ്ഞി പൂക്കൾക്കരികിൽ നിന്ന് ഫോട്ടോ എടുക്കുന്നതും പൂ പറിക്കുന്നതും ശിക്ഷാർഹമാണെന്നും അദ്ദേഹം അറിയിച്ചു.നിരീക്ഷണത്തിനായി വനംവകുപ്പ് വാച്ചർമാരെ നിയോഗിച്ചിരിക്കുകയാണ്. എബ്ബനാട് സമീപമുള്ള മലനിരകളിലും കോത്തഗിരിയുടെ സമീപവുമാണ് കുറിഞ്ഞി പൂത്തിരിക്കുന്നത്.

English Summary:

The Nilgiris Forest Department has banned visitors from approaching the Neelakurinji flowers blooming in the region. The move aims to protect the rare flowers, which bloom only once every 12 years, from potential damage caused by tourists.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com