ADVERTISEMENT

കിഴക്കഞ്ചേരി∙ പാലക്കുഴി വെള്ളചാട്ടത്തിന് സമീപം തിണ്ടില്ലം തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. മൂലങ്കോട് കാരപ്പാടം പാറക്കടവ് വീട്ടിൽ മനോജ് (38) ആണ് മരിച്ചത്.കൊന്നക്കൽകടവ് പതിനാലാം ബ്ലോക്കിൽ നിർമ്മാണത്തിലുള്ള പാലക്കുഴി ജലവൈദ്യുത പദ്ധതിക്കായി പവർ ഹൗസ് പണിയുന്നതിന്റെ സമീപത്തെ തോട്ടിലാണ് അപകടം നടന്നത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. സുഹ്യത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ മനോജ് അബദ്ധത്തിൽ തോട്ടിൽ വീഴുകയായിരുന്നു.കൂടെയുള്ളവർ വിവരം അറിയിച്ചതിനെ തുടർന്ന് മംഗലംഡാം വടക്കഞ്ചേരി പൊലീസും  വടക്കഞ്ചേരി അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. നാട്ടുകാരുടെയും സഹായത്തോടെ തെരച്ചിൽ നടത്തിയതിനെ തുടർന്ന് രാത്രി ഒൻപത് മണിയോടുകൂടി തോട്ടിലെ കുഴിയിൽ നിന്നും മൃതദേഹം കണ്ടെടുത്തു. വിദേശത്ത് ജോലി ചെയ്തിരുന്ന മനോജ്  നാട്ടിൽ വന്നതാണ്.

മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്ക്കരിക്കും. പരേതനായ കിട്ടുണ്ണിയാണ് മനോജിന്റെ അച്ഛൻ. അമ്മ: മാധവി അവിവാഹിതനാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com