ADVERTISEMENT

പാലക്കാട് ∙ പാർട്ടി ഏതുമായിക്കൊള്ളട്ടെ ‘പൊറാട്ടുനാടകം’ എന്ന വാക്ക് പ്രസംഗത്തിൽ ചേർക്കാത്ത രാഷ്ട്രീയക്കാരില്ല. പക്ഷേ, ആ പൊറാട്ട് നാടകം കാണണമെങ്കിൽ പാലക്കാട് തന്നെ വരണം. ആലത്തൂർ, ചിറ്റൂർ, പാലക്കാട് താലൂക്കുകളിൽ മാത്രമുള്ള ഈ കലാരൂപമാണ് കേരളക്കരയാകെ പ്രസംഗകലയിൽ വിലയേറിയ വാക്കായത്. പക്ഷേ, കൊയ്ത്തു കഴിഞ്ഞ് ഒഴിഞ്ഞ പാടങ്ങളിൽ മാത്രമാണ് കലാരൂപം അരങ്ങേറുന്നത്. പൊറാട്ടുനാടകം കാണണമെന്ന് ആഗ്രഹമുള്ള ആളുകൾക്കായി ഒരു ഷോ നടത്തിയാൽ കാണാൻ ആളു വരില്ലേ ? ഇതു മാത്രമല്ല പാലക്കാട്ടെ ഒട്ടേറെ കലാരൂപങ്ങൾക്ക് വലിയ ടൂറിസം സാധ്യതയുണ്ട്.

സാംസ്കാരിക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഓരോ മാസവും പാലക്കാട്ടെ കലാരൂപങ്ങൾ അവതരിപ്പിക്കുന്ന പ്രത്യേക കലാവിരുന്ന് സംഘടിപ്പിച്ച് പ്രചാരണം നടത്തിയാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് വലിയ പ്രതികരണം ലഭിക്കും. നിലവിൽ വെള്ളിനേഴിയിലും മറ്റും നടക്കുന്ന മേജർസെറ്റ് കഥകളി കാണാൻ വിദേശികൾ ഉൾപ്പെടെ വരുന്നുണ്ട്. പാവക്കൂത്ത്, കൂടിയാട്ടം, ഓട്ടൻതുള്ളൽ, കണ്യാർകളി തുടങ്ങിയ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചുള്ള സാംസ്കാരിക പരിപാടി ആസൂത്രണം ചെയ്തു ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ലോകവ്യാപകമായി ക്യാംപെയ്ൻ നടത്താം.

സാധ്യതകൾ ഇങ്ങനെ 
∙ പ്രധാന ടൂറിസം കേന്ദ്രങ്ങളായ മലമ്പുഴ, കാഞ്ഞിരപ്പുഴ, പോത്തുണ്ടി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളെ ഓരോ മാസത്തെയും സാംസ്കാരിക പരിപാടികളുടെ അരങ്ങുകളാക്കാം.

∙ വെള്ളിനേഴി കലാഗ്രാമത്തിൽ ആഗോളതലത്തിൽ ഓൺലൈൻ ബുക്കിങ് സ്വീകരിച്ച് പ്രത്യേക കഥകളി പരിപാടികൾ നടത്താം. കിള്ളിക്കുറിശ്ശി മംഗലത്ത് കുഞ്ചൻ സ്മാരകത്തിൽ ഓട്ടൻതുള്ളലിനും സാധ്യതയുണ്ട്. കണ്യാർകളിയും ഇത്തരത്തിൽ പ്രദർശിപ്പിക്കാം 

∙ വെള്ളിനേഴിയിലെ കഥകളിക്കോപ്പ് നിർമാണം പോലെയുള്ളവ വിദേശികളെ ആകർഷിക്കും 

∙ പാവക്കൂത്ത് മേഖലയിൽ പരീക്ഷണം നടത്തുന്ന ഏറെ പേർ ഒറ്റപ്പാലം താലൂക്ക് കേന്ദ്രീകരിച്ചുണ്ട്. തുടർച്ചയായി ദിവസങ്ങളോളം പാവക്കൂത്ത് അരങ്ങേറുന്ന ക്ഷേത്രങ്ങളുണ്ട്. ഈ കാലം കണക്കാക്കി സഞ്ചാരികളെ ആകർഷിക്കാം 

∙ ഇത്തരം പദ്ധതികൾ  കലാകാരൻമാർക്ക് ഏറെ വരുമാനമുണ്ടാക്കും. ഗ്രാമങ്ങളിൽ ഹോംസ്റ്റേകൾ ഒരുക്കിയാൽ പലർക്കും വരുമാനമാകും.

∙ വിദേശത്ത് കലാരൂപങ്ങൾ അവതരിപ്പിക്കാനും കലാകാരൻമാർക്ക് അവസരം ലഭിക്കും.

English Summary:

This article highlights the untapped potential of Palakkad's rich art forms for tourism. From the captivating Porattu Natakam to the intricate Kathakali, the region offers a unique cultural experience. The article proposes organizing monthly art festivals, promoting homestays, and showcasing traditional performances to attract tourists and empower local artists.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com