ADVERTISEMENT

മംഗലംഡാം ∙ ഒരാഴ്ച കഴിഞ്ഞാൽ കൊയ്യാൻ പാകമായ നെൽപാടങ്ങൾ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. ഒടുകൂർ പാടശേഖരത്തിലുൾപ്പെട്ട മംഗലംഡാം വടക്കേ കളത്താണ് അഞ്ച് ഏക്കറോളം വരുന്ന നെൽപാടങ്ങൾ നശിപ്പിച്ചത്. കതിരു വന്ന് മൂപ്പെത്താറായ പാടങ്ങളിലെത്തിയ പന്നിക്കൂട്ടം നെൽചെടികൾ മുഴുവൻ ചവിട്ടിക്കൂട്ടി ഉഴുതുമറിച്ച രീതിയിലാണ് നശിപ്പിച്ചിട്ടുള്ളത്.

മെയിൻ റോഡിനു സമീപത്തുള്ള പാടങ്ങളിൽ സന്ധ്യമയങ്ങുന്നതോടെ കാട്ടുപന്നികൾ കൂട്ടത്തോടെ എത്തുന്നത് എപ്പോഴും വാഹന ഗതാഗതമുള്ള മംഗലംഡാം മുടപ്പല്ലൂർ റോഡിലെ യാത്രക്കാർക്കും ഭീഷണിയാവുകയാണ്. വണ്ടാഴി പഞ്ചായത്തിൽ കാട്ടുപന്നികളെ തുരത്താൻ ആവശ്യമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാകുന്നതിനിടയിലാണ് റോഡരികിലെ പാടങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടം.

English Summary:

In a devastating incident, a herd of wild boars destroyed five acres of ripe paddy fields in Mangalamdam, Kerala. This event has sparked outrage among farmers and residents who claim inaction by the Vandarazi Panchayat in controlling the growing wild boar population. The presence of these animals near a busy road also poses a significant threat to motorists.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com