വളാഞ്ചേരിയിൽ കാർ ട്രാൻസ്ഫോമറിൽ ഇടിച്ചു; ദമ്പതികൾക്കു പരുക്ക്
Mail This Article
×
വളാഞ്ചേരി ∙ നഗരത്തിൽ പട്ടാമ്പി റോഡിൽ കാർ നിയന്ത്രണംവിട്ടു ട്രാൻസ്ഫോമറിൽ ഇടിച്ചു. കാറിലുണ്ടായിരുന്ന തിരുവേഗപ്പുറ സ്വദേശികളായ ഖാലിദ് (39), ഭാര്യ അനീഷ (34) എന്നിവർക്കു പരുക്കേറ്റു.ഇവരെ നിസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.40ന് ആണ് അപകടം. പുത്തനത്താണി ഭാഗത്തു നിന്ന് തിരുവേഗപ്പുറയിലേക്കു പോകുന്ന കാറാണ് അപകടത്തിൽപെട്ടത്.ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോമറിനു കേടുപറ്റി. വൈദ്യുതി നിലച്ചു.
English Summary:
A late-night car accident in Valanchery, Kerala resulted in injuries to two individuals and a power outage for the surrounding area. The driver lost control of the vehicle and collided with a transformer on Pattambi Road.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.