നിയന്ത്രണമില്ലാതെ ലോറികൾ; യാത്രക്കാർക്ക് ദുരിതം
Mail This Article
×
മുടപ്പല്ലൂർ∙ ചെറു വാഹനങ്ങൾ മാത്രം സർവീസ് നടത്താറുള്ള മുടപ്പല്ലൂർ ചാച്ചാജി റോഡിലൂടെ ലോറികൾ സർവീസ് നടത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. മംഗലംഡാം വണ്ടാഴി ഭാഗങ്ങളിൽ നിന്നു വരുന്ന ചെറു വാഹനങ്ങൾക്ക് മുടപ്പല്ലൂർ ടൗണിൽ പോകാതെ മംഗലം - ഗോവിന്ദാപുരം സംസ്ഥാന പാതയിലേക്കും ദേശീയപാത അണക്കപ്പാറയിലേക്കും കടക്കാനുള്ള വഴിയാണ് ചാച്ചാജി റോഡ്.
ചെറുവാഹനങ്ങൾക്ക് മാത്രം പോകാൻ കഴിയുന്ന വീതികുറഞ്ഞ ലിങ്ക് റോഡാണിത്. കരിങ്കൽ ക്വാറികളിലേക്ക് പോകുന്ന ലോറികൾ മുടപ്പല്ലൂർ ടൗൺ ചുറ്റി പോകേണ്ടതിനു പകരം എളുപ്പത്തിൽ കടക്കാൻ ഈ റോഡ് ഉപയോഗിക്കുന്നത് പലപ്പോഴും ഗതാഗത തടസ്സങ്ങൾക്കും തർക്കങ്ങൾക്കും കാരണമാകുന്നുണ്ടെന്നും ഇത്തരം വാഹനങ്ങൾക്കെതിരെ ബന്ധപ്പെട്ട അധികാരികൾ നിയമനടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
English Summary:
Chachaji Road in Mudappallur, meant as a shortcut for small vehicles, is facing traffic congestion due to lorries using it illegally. This is causing inconvenience and safety concerns for locals who demand action against these vehicles.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.