ADVERTISEMENT

അലനല്ലൂർ∙ കുമരംപുത്തൂർ - ഒലിപ്പുഴ സംസ്ഥാനപാതയോരത്തെ കുറ്റിച്ചെടികളും മൺകൂനകളും അപകടഭീഷണിയായി. അലനല്ലൂർ ടൗണിൽ നിന്നു മാറി പിപിഎച്ച് ഓഡിറ്റോറിയത്തിനും ഉങ്ങുംപടിക്കും ഇടയിലുള്ള ഭാഗത്താണ് ഇത്തരത്തിൽ കാടും മൺകൂനകളും ഉള്ളത്. ഒരു വശത്തു കാഴ്ച മറയ്ക്കുന്ന വിധത്തിലുള്ള കാടും മറുവശത്തു ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പലഭാഗങ്ങളിൽ നിന്നു നീക്കം ചെയ്ത മണ്ണുമാണു കൂട്ടിയിട്ടിരിക്കുന്നത്.

ഇതു കാരണം ഈ ഭാഗത്തു കാൽനടയാത്രക്കാർക്കു റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. ചെറിയ ഒരു വളവും വരുന്ന ഭാഗമായതിനാൽ വാഹനങ്ങൾക്കും ഇതേറെ അപകടഭീഷണിയാണ്. രാവിലെ നടക്കാൻ ഇറങ്ങുന്നവർക്കും വിദ്യാർഥികൾക്കും ഇത് ഏറെ പ്രയാസമുണ്ടാക്കുന്നതിനാൽ കാടു വെട്ടിമാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

English Summary:

The Kumaramputhur-Olippuzha State Highway in Alanallur, Kerala, is facing a safety crisis due to overgrown vegetation and haphazardly dumped soil from the Jal Jeevan Mission project. This situation obstructs visibility, forces pedestrians onto the road, and poses a significant risk to commuters, especially near a curve in the road. Locals and students are urging authorities to address these hazards promptly.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com