ADVERTISEMENT

ഒറ്റപ്പാലം ‌‌‌∙ ആടിന് തീറ്റ ശേഖരിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പാവുക്കോണം പാറേൽപ്പടി വീട്ടിൽ ഗോപാലൻ (60) ആണ് മരിച്ചത്. വീടിനു സമീപം ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണ് അപകടം. ഇരുമ്പുതോട്ടി ഉപയോഗിച്ച് ആടിന് ഇലകൾ ശേഖരിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേൽക്കുകയായിരുന്നു. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.

English Summary:

A 60-year-old man in Ottapalam, tragically died after being electrocuted while collecting fodder for his goat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com