ADVERTISEMENT

വടക്കഞ്ചേരി ∙ മണ്ണുത്തി – വടക്കഞ്ചേരി ആറുവരിപ്പാതയില്‍ വാണിയമ്പാറയിലുണ്ടായ അപകടത്തില്‍ 2 വിദ്യാര്‍ഥികള്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും വടക്കഞ്ചേരി മുതല്‍ വാണിയമ്പാറ വരെ സര്‍വീസ് റോഡ് നിര്‍മിക്കണമെന്നും പന്തലാംപാടം യു-ടേണിലെ കാട് വെട്ടിത്തെളിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത സമരസമിതിയുട‌െ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. വാണിയമ്പാറ നീലിപ്പാറയില്‍ അപകടം നടന്ന സ്ഥലത്താണ് പ്രതിഷേധവുമായി നാട്ടുകാര്‍ സംഘടിച്ചത്.

palakkad-highway
വടക്കഞ്ചേരി ദേശീയപാതയില്‍ രണ്ടു വിദ്യാർഥികൾ മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും സർവീസ് റോഡ് പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത സമര സമിതിയുട‌െ നേതൃത്വത്തിൽ നീലിപ്പാറയില്‍ നടന്ന പ്രതിഷേധം.

ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സമരക്കാരെ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നു രാവിലെ 10ന് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സമരസമിതിയുമായി ചര്‍ച്ച നടത്തും. ഇന്നലെ കുട്ടികൾ മരിച്ച ഭാഗത്ത് സർവീസ് റോഡ് ഇല്ല. സർവീസ് റോഡ് ഉണ്ടായിരുന്നെങ്കിൽ അപകടം സംഭവിക്കുമായിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. 

പൊതുദർശനം ഇന്ന്
∙ഇന്നലെ കാറിടച്ചു മരിച്ച മുഹമ്മദ് റോഷൻ, മുഹമ്മദ് നിസാം എന്നീ വിദ്യാർഥികളുടെ മൃതദേഹം ഇന്നു രാവിലെ 11.30ന് പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനു എത്തിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

ഒപ്പു ശേഖരിച്ച് സംഘടനകള്‍
∙വടക്കഞ്ചേരി - വാണിയമ്പാറ സര്‍വീസ് റോ‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് വടക്കഞ്ചേരി ജനകീയ വേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ,    വ്യാപാരി സംരക്ഷണ സമിതി, സംയുക്ത സമരസമിതി എന്നിവയുടെ നേതൃത്വത്തിൽ അധികാരികള്‍ക്കു നിവേദനം നല്‍കാന്‍ ഒപ്പുശേഖരണം നടത്തും. പതിനായിരംപേർ ഒപ്പിട്ട ഭീമഹർജി പ്രധാനമന്ത്രിക്ക് നൽകുമെന്ന് ജനകീയവേദി ഭാരവാഹികൾ അറിയിച്ചു. സ്കൂളുകൾ, കോളജുകൾ, സ്ഥാപനങ്ങൾ, അയൽക്കൂട്ടങ്ങൾ, വിവിധ സംഘടനകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ഒപ്പുശേഖരണം നടത്തും.

English Summary:

Following a fatal car accident that claimed the lives of two students in Vadakkanchery, locals are demanding justice and improved road safety. Protests erupted, calling for manslaughter charges against those responsible and the construction of a service road to prevent future tragedies. The incident has sparked widespread concern and calls for action from authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com