ADVERTISEMENT

പാലക്കാട് ∙ ആരാധനാ കേന്ദ്രങ്ങളിലെത്തിയവരെ നേരിൽക്കണ്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വോട്ടഭ്യർഥന നടത്തി. ചിന്മയ ജംക്‌ഷനിൽ നിന്ന് ആരംഭിച്ച പര്യടനത്തിൽ പ്രഭാത നടത്തത്തിന് ഇറങ്ങിയ വോട്ടർമാരോടാണ് ആദ്യം വോട്ടഭ്യർഥിച്ചത്. പിരായിരി കൊടുന്തിരപ്പുള്ളി വിമലഹൃദയ പള്ളി, ഹോളി ട്രിനിറ്റി ചർച്ച്, സിഎസ്ഐ ഇംഗ്ലിഷ് ചർച്ച് എന്നിവിടങ്ങളിൽ എത്തിയവരെ നേരിൽ കണ്ടു. 

നഗരമധ്യത്തിലുള്ള സിഎസ്ഐ ഇംഗ്ലിഷ് ചർച്ചിൽ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.തങ്കപ്പനും എത്തി വോട്ടഭ്യർഥിച്ചു. സിവിൽ സ്റ്റേഷനു സമീപമുള്ള മാർത്തോമ്മാ പള്ളിയിലെ വിശ്വാസികളെയും നേരിട്ടു കണ്ട് വോട്ടഭ്യർഥിച്ചു. വൈകിട്ട് മാത്തൂർ ഗ്രാമത്തിൽ എത്തിയ സ്ഥാനാർഥിക്ക് ജനകീയ വരവേൽപാണു ലഭിച്ചത്.

അഗ്രഹാരങ്ങളിലെത്തിയ സ്ഥാനാർഥി പ്രായമായവരിൽ നിന്ന് അനുഗ്രഹം വാങ്ങി, കുട്ടികളോടു കുശലം പറഞ്ഞു. ബംഗ്ലാവ് സ്കൂളിനു സമീപം ഗ്രൗണ്ടിൽ കുട്ടികളോടൊപ്പം ഫുട്ബോളും കളിച്ചു. വ്യാപാര സ്ഥാപനങ്ങളിലെത്തിയും ഓട്ടോറിക്ഷ തൊഴിലാളികളെ നേരിൽ കണ്ടും സംസാരിച്ചു. പല്ലഞ്ചാത്തനൂർ തെരുവത്തു പള്ളിയിലെത്തിയവരെയും നേരിൽ കണ്ടു. ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു.

English Summary:

Rahul Mankoottathil, the UDF candidate for the Palakkad election, engaged with voters at various churches in the constituency, including Pirayiri Kodunthirappulli Vimalahridaya Church, Holy Trinity Church, and CSI English Church. His campaign strategy focuses on direct voter interaction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com