പാലക്കാട് ജില്ലയിൽ ഇന്ന് (31-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഹിന്ദി ഡിപ്ലോമ സീറ്റ് ഒഴിവ്
പാലക്കാട്∙ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്സ് 2024-26 ബാച്ചിൽ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു, ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകൾ, ഡിഗ്രി, എംഎ എന്നിവ വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 17 മുതൽ 35 വയസ്സു വരെ. 15ന് വൈകിട്ട് 5ന് മുൻപായി പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ അപേക്ഷിക്കണം. 8547126028, 04734-296496.
ലേൺടെക് അഡ്മിഷൻ തുടങ്ങി
പാലക്കാട് ∙ ലേൺടെക് ഐടി അക്കാദമിയുടെ പുതിയ ബാച്ചുകളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (ഒരു വർഷം) കോഴ്സുകളുടെ അഡ്മിഷൻ ആരംഭിച്ചു. 8281023486
അധ്യാപക ഒഴിവ്
അലനല്ലൂർ ∙ അലനല്ലൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഡയറി ഫാർമർ ഓൻട്രപ്രണർ, ഡയറി പ്രോസസിങ് എക്യുപ്മെന്റ് ഓപ്പറേറ്റർ എന്നീ വിഷയങ്ങളിൽ വൊക്കേഷനൽ അധ്യാപകരുടെ ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11ന് വിഎച്ച്എസ്ഇ ഓഫിസിൽ നടക്കും.
വൃക്ക രോഗ നിർണയ ക്യാംപ്
മണ്ണാർക്കാട് ∙ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ സ്നേഹ തീരം ഡയാലിസിസ് സെന്ററും കുണ്ട്‌ലക്കാട് സൗപർണിക ട്രസ്റ്റും സംഘടിപ്പിക്കുന്ന വൃക്ക നിർണയ ക്യാംപ് ഇന്ന് രാവിലെ 9 മണി മുതൽ കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. 9947466623.