കായിക സ്വപ്നങ്ങൾക്ക് കരുത്ത് വാഗ്ദാനം ചെയ്ത് ഡോ. പി. സരിൻ
Mail This Article
×
പാലക്കാട് ∙ പാലക്കാട് ഗവ.മെഡിക്കൽ കോളജ് മൈതാനത്തു കായിക താരങ്ങൾക്കും വിദ്യാർഥികൾക്കുമൊപ്പം പ്രഭാത സവാരിയോടെയാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ.പി.സരിന്റെ പ്രചാരണം ആരംഭിച്ചത്. അവരോടൊപ്പം പരിശീലനത്തിലും പങ്കുചേർന്നു. കായിക സ്വപ്നങ്ങൾക്കു കരുത്തു പകരുന്ന ഒട്ടേറെ പദ്ധതികൾ സരിൻ വാഗ്ദാനം ചെയ്തു.
ഒലവക്കോട്, മണൽമന്ത, തോണിപ്പാളയം, പുതുപ്പരിയാരം, മാട്ടുമന്ത, ഗവ.വിക്ടോറിയ കോളജ് റോഡ്, സുൽത്താൻപേട്ട എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. പാലക്കാട് എൻഎസ്എസ് താലൂക്ക് ഓഫിസിൽ മന്നത്ത് പത്മനാഭന്റെ ശിൽപത്തിൽ പുഷ്പാർച്ചന നടത്തി. മഹാരാഷ്ട്ര മുൻ ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച കെ.ശങ്കരനാരായണന്റെ ശേഖരീപുരത്തെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു.
English Summary:
Dr. P. Sarin, an LDF independent candidate, launched his campaign with a morning ride in Palakkad, emphasizing sports development. Key campaign locations included Olavakode and Sultanpet, where he paid tribute to Mannath Padmanabhan. The family of the late K. Sankaranarayan, a senior Congress leader, was also visited, reinforcing community ties.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.