ADVERTISEMENT

ഒറ്റപ്പാലം∙ ഷട്ടിൽ ബാഡ്മിന്റൻ രംഗത്തു പാലക്കാടൻ കരുത്തിന് ഊർജം പകരാൻ വാണിയംകുളത്തു രാജ്യാന്തര നിലവാരത്തിൽ കോർട്ട് ഒരുങ്ങി. എസ്കെകെ സ്പോർട്സ് അക്കാദമി എന്ന പേരിലാണു സംരംഭം. മാന്നനൂർ റോഡിലെ പുലാച്ചിത്രയിൽ നിർമിച്ച കോർട്ട് 30നു 3നു സ്പോർട്സ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. പി.മമ്മിക്കുട്ടി എംഎൽഎ, ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യ ഉപാധ്യക്ഷൻ എസ്.മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും.

അകാലത്തിൽ അന്തരിച്ച ഭാര്യയുടെ സ്മാരകമായാണു വാണിയംകുളം സ്വദേശി കിഷോർ മേനോൻ ബാഡ്മിന്റൻ അക്കാദമി  സ്ഥാപിക്കുന്നത്. അന്തരിച്ച കെ.കെ.ഷൈലജ വാണിയംകുളം ടിആർകെ സ്കൂൾ അധ്യാപികയായിരുന്നു. ജില്ലയിൽനിന്നു രാജ്യാന്തര നിലവാരത്തിനുള്ള ബാഡ്മിന്റൻ താരത്തെ വളർത്തിയെടുക്കണമെന്ന ആഗ്രഹം കൂടി മുൻനിർത്തിയാണ് അക്കാദമി സ്ഥാപിക്കുന്നതെന്നു കിഷോർ മേനോൻ പറഞ്ഞു. 

ഇൻഡോർ സ്റ്റേഡിയത്തിൽ 4 വുഡൻ കോർ‌ട്ടുകളാണ് ഒരുക്കിയിരിക്കുന്നത്. അനുബന്ധ സൗകര്യങ്ങളും സജ്ജമായി.ഉദ്ഘാടന ദിവസം രാവിലെ 10 മുതൽ ജില്ലയിലെ 24 ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങൾ അരങ്ങേറുമെന്നും ഉദ്ഘാടനവേദിയിൽ  സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും കിഷോർ മേനോൻ, ജില്ലാ ഷട്ടിൽ ബാഡ്മിന്റൻ അസോസിയേഷൻ സെക്രട്ടറി കെ.ജയറാം,  കെ.പ്രസാദ് എന്നിവർ വിശദീകരിച്ചു.

English Summary:

An international standard badminton court has been inaugurated in Vaniyamkulam, Palakkad under the banner of SKE Sports Academy. This venture aims to promote and develop badminton talent in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com