ADVERTISEMENT

ആലത്തൂർ∙ ഏഴു വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് 76 വർഷം കഠിന തടവും 5 ലക്ഷം രൂപയും ശിക്ഷ. ചിറ്റിലഞ്ചേരി വട്ടോമ്പാടം നീലിച്ചിറ ഹൗസിൽ കെ.മണികണ്ഠനെ (36)യാണ് ആലത്തൂർ പോക്സോ കോടതി ജഡ്ജി സന്തോഷ് കെ വേണു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 5 വർഷം അധിക തടവ് അനുഭവിക്കണം. പിഴത്തുകയുടെ 50 ശതമാനം അതിജീവിതയ്ക്കു നൽകണം. ഫെബ്രുവരി 14 നായിരുന്നു സംഭവം. ആലത്തൂർ സിഐ ടി.എൻ.ഉണ്ണിക്കൃഷ്ണനാണ് അന്വേഷണം നടത്തിയത്.

English Summary:

In a landmark judgment, the Alathur POCSO Court sentenced a 36-year-old man to 76 years of rigorous imprisonment and a fine of Rs 5 lakh for the sexual assault of a seven-year-old girl. This case serves as a strong deterrent against child abuse and highlights the commitment of the justice system to protect minors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com