ADVERTISEMENT

മുതലമട ∙ ചന്ദനമരം മുറിക്കാൻ ആയുധങ്ങളുമായി പോകുന്ന സമയത്ത് ചന്ദന മരംമുറി കേസിലെ മുൻ പ്രതികളെ കൊല്ലങ്കോട് റേഞ്ച് വനം വകുപ്പ് സംഘം അറസ്റ്റ് ചെയ്തു. 2019ൽ കൊല്ലങ്കോട് റേഞ്ചിൽ നടന്ന ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പത്തിരിപ്പാല പൂക്കാട്ടുകുന്നത്തിൽ നൗഷാദ്(43), സഹായി മണ്ണൂ‍ർ കിഴക്കുംപുറത്തു റാഫി(36) എന്നിവരാണ് അറസ്റ്റിലായത്.  ചെമ്മണാംപതി ഭാഗത്തു മരം മുറിക്കുന്നതിനുള്ള ആയുധങ്ങളുമായി പോകുന്ന സമയത്താണു പിടിയിലാകുന്നത്. കൊല്ലങ്കോട് റേഞ്ച് ഓഫിസർ കെ.പ്രമോദ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.സന്തോഷ്കുമാർ, എം.കാജാഹുസൈൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.ജി.സനോജ്, പി.പ്രണവ്, ജി.ഉല്ലാസ്, മായാമുരളി, കെ.സുനിൽകുമാർ, എം.എച്ച്.സുബൈർ, ജി.ദിലീപ്, കെ.രതീഷ് എന്നിവരുൾപ്പെടുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചിറ്റൂർ കോടതിയിൽ ഹാജരാക്കി.

English Summary:

In a win for conservation efforts, the Kollengode Range Forest Department arrested two individuals attempting to cut down sandalwood trees in Chemmanampathy. The suspects were previously wanted in connection with a 2019 sandalwood smuggling case.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com