അറ തുറന്നപ്പോൾ സ്വർണം ഭദ്രം; ഒറ്റപ്പാലം ത്രാങ്ങാലിയിലെ കവർച്ചയിൽ ട്വിസ്റ്റ്
Mail This Article
×
ഒറ്റപ്പാലം ∙ മോഷ്ടിക്കപ്പെട്ടന്നു കരുതിയ സ്വർണം അലമാരയിലെ സുരക്ഷിത അറയിൽനിന്നു കണ്ടെത്തിയതോടെ ഒറ്റപ്പാലം ത്രാങ്ങാലിയിലെ കവർച്ചയിൽ ട്വിസ്റ്റ്. തുറന്നു കിടന്നിരുന്ന അലമാരയിലായിരുന്നു സ്വർണമെന്നു ഗൃഹനാഥൻ മൂച്ചിക്കൽ ബാലകൃഷ്ണൻ കരുതിയതാണ് തെറ്റിദ്ധരണയ്ക്ക് ഇടയായത്. ചെന്നൈയിലുള്ള ഭാര്യയുമായി ബാലകൃഷ്ണനും പൊലീസും സംസാരിച്ച ഘട്ടത്തിലാണ് ഇതേ അലമാരയിലെ മറ്റൊരു അറയിലാണു സ്വർണമെന്നു മനസ്സിലായത്. അറ തുറന്നപ്പോൾ സ്വർണം ഭദ്രം. അതേസമയം, ഒരു ലക്ഷം രൂപയും വിലയേറിയ വാച്ചും മോഷണം പോയി. വീട്ടുടമ വ്യാഴാഴ്ച വൈകിട്ട് കൂനത്തറയിലെ മകളുടെ വീട്ടിലേക്കു പോയതായിരുന്നു. ത്രാങ്ങാലിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽ പെട്ടത്. ഒറ്റപ്പാലം പൊലീസ് അന്വേഷണം തുടങ്ങി.
English Summary:
A robbery case in Ottapalam took an unexpected turn when the gold, initially thought stolen, was discovered safe within a hidden cupboard compartment. While the gold was recovered, cash and a watch remain missing. Police are actively investigating the incident.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.