പ്രതിഷേധവുമായി പെൻഷൻകാർ; സീനിയർ സിറ്റിസൻസ് സർവീസ് കൗൺസിൽ
Mail This Article
പാലക്കാട് ∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റിസൻസ് സർവീസ് കൗൺസിൽ നടത്തിയ ധർണ എഐടിയുസി ജില്ലാ പ്രസിഡന്റ് എൻ.ജി.മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. സംഘടന ജില്ലാ പ്രസിഡന്റ് പി.െജ.കുഞ്ഞച്ചൻ അധ്യക്ഷനായി. സെക്രട്ടറി ജി.ബാലഗംഗാധരൻ, സംസ്ഥാന സെക്രട്ടറി എ.യു.മാമച്ചൻ, നഗരസഭാംഗം സുഭാഷ് യാക്കര, കെ.കൃഷ്ണൻകുട്ടി, ബി.രാജേന്ദ്രൻ നായർ, പി.ഡി.അനിൽകുമാർ, ജയരാമൻ എന്നിവർ പ്രസംഗിച്ചു.
ആവശ്യങ്ങൾ
∙ വയോജന പെൻഷൻ 5000 രൂപയാക്കുക, സാർവത്രിക വയോജന പെൻഷൻ പ്രഖ്യാപിക്കുക. മറ്റൊരു സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കാത്ത വയോജനങ്ങൾക്കു കുടുംബ വരുമാന പരിധി കണക്കാക്കാതെ പെൻഷൻ അനുവദിക്കുക, കേന്ദ്ര പെൻഷൻ വിഹിതം 200ൽ നിന്നു 300 രൂപയാക്കുക, ക്ഷേമപെൻഷൻ കുടിശിക നൽകുക, ക്ഷേമപെൻഷൻ അവകാശമാക്കാൻ നിയമ നിർമാണം നടത്തുക, മുതിർന്ന പൗരൻമാർക്കു റെയിൽവേ യാത്രാ സൗജന്യം പുനഃസ്ഥാപിക്കുക, വയോജന കമ്മിഷൻ രൂപീകരിക്കുക, കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങാതെ നൽകുക, സർക്കാർ പെൻഷൻകാരുടെ കുടിശിക ഉടൻ നൽകുക. പെൻഷൻ പരിഷ്കരണം ഉടൻ നടപ്പാക്കുക.
പെൻഷനേഴ്സ് ലീഗ്
പാലക്കാട് ∙ കേരള സർവീസ് പെൻഷനേഴ്സ് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കളത്തിൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പെൻഷൻകാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുന്ന സംസ്ഥാന സർക്കാർ നിലപാടു തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഘടന ജില്ലാ പ്രസിഡന്റ് യു.സൈനുദ്ദീൻ അധ്യക്ഷനായി. ലീഗ് ജില്ലാ ട്രഷറർ പി.ഇ.എ.സലാം, ജനറൽ സെക്രട്ടറി എ.യൂസഫ് മിഷ്കാത്തി, കെഎസ്ടിയു ജില്ലാ ട്രഷറർ ടി.ഷൗക്കത്തലി, ഹമീദ് കൊമ്പത്ത്, സി.പി.മുരളീധരൻ, സി.എം.സെയ്തലവി, പി.മുഹമ്മദുണ്ണി, ടി.ഹൈദ്രു, അക്ബറലി പാറോക്കോട്, എ.പി.അഹമ്മദ് സ്വാലിഹ്, എം.അബ്ദു, കുന്നത്ത് അബ്ദുറഹ്മാൻ, കെ.എ. ഹമീദ്, ഇ.എ.സുലൈമാൻ, പി.ഉണ്ണീൻകുട്ടി, കെ.ഹസൻ, ടി.മുഹമ്മദുണ്ണി, പാറയിൽ മുഹമ്മദലി, മുരളി എന്നിവർ പ്രസംഗിച്ചു.
ആവശ്യങ്ങൾ
∙ പെൻഷൻ പരിഷ്കരണം ഉടൻ ആരംഭിക്കുക, ക്ഷാമാശ്വാസ–പെൻഷൻ പരിഷ്കരണ കുടിശിക അനുവദിക്കുക, സഹകരണ പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ് കുറ്റമറ്റ രീതിയിൽ നടപ്പാക്കുക, ഇപിഎഫ് പെൻഷനിൽ കോടതി വിധി നടപ്പാക്കുക.