ADVERTISEMENT

ഇന്ന് 
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
∙ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് 
∙ കേരള തീരത്ത് കാറ്റും കടൽക്ഷോഭവും; മീൻപിടിത്തത്തിനു വിലക്ക്
∙ ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത

വൈദ്യുതി മുടക്കം
കുമരനല്ലൂർ ∙ പടിഞ്ഞാറങ്ങാടി കെഎസ്ഇബി സെക്‌ഷന് കീഴിലെ വോൾഗ, ഹെൽത്ത് സെന്റർ, ഒതളൂർ, പുളിഞ്ചോട്, മലമക്കാവ്, അരിക്കാട് ക്ഷേത്രം, അരിക്കാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി വിതരണം മുടങ്ങും.

അധ്യാപക ഒഴിവ് 
കാഞ്ഞിരപ്പുഴ ∙ പൊറ്റശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, അറബിക്, ഹിന്ദി ജൂനിയർ ലാംഗ്വേജ് ടീച്ചർ എന്നീ തസ്തികകളിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബർ മൂന്നിനു രാവിലെ 10നു സ്കൂളിൽ നടക്കും.

കാത്ത് ലാബ് സ്റ്റാഫ് നിയമനം
പാലക്കാട് ∙ പാലക്കാട് ജില്ലാ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ കാത്ത് ലാബ് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ജിഎൻഎം, ബിഎസ്‌സി നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയവരും കാത്ത് ലാബ്, ഐസിസിയുവിൽ പ്രവൃത്തി പരിചയം ഉള്ളവരും നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയിൽ പെർമനന്റ് റജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. പ്രായപരിധി 18- 40നും ഉള്ളിലാകണം. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 5നു രാവിലെ 10നു ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖത്തിനായി എത്തണം.

പിഎസ്‌സി കൂടിക്കാഴ്ച
പാലക്കാട് ∙ ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ: 302/2023) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി പ്രസിദ്ധപ്പെടുത്തിയ ചുരുക്ക പട്ടികയിലുൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്ക് ഡിസംബർ 11, 12, 13 തീയതികളിൽ പിഎസ്‌സി ജില്ലാ ഓഫിസിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെ കൂടിക്കാഴ്ച നടത്തും.

അപേക്ഷ ക്ഷണിച്ചു
പാലക്കാട് ∙ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്യൂണിറ്റി കോളജ് 2025 ജനുവരിയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് പ്രഫഷനൽസ് പ്രോഗ്രാമിലേക്ക് പ്ലസ് ടു, തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഡിസംബർ 31നു മുൻപ് അപേക്ഷിക്കണം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാംപിനു സമീപം പ്രവർത്തിക്കുന്ന എസ്ആർസി ഓഫിസിൽ നിന്നും ലഭിക്കും. ഫോൺ: 98460330.01

എഴുത്തു പരീക്ഷ 7ന് 
പാലക്കാട് ∙ ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഡേറ്റ എൻട്രി കം അക്കൗണ്ടന്റ് (യുഎച്ച്ഡബ്ല്യൂസി), ടിബി ഹെൽത്ത് വിസിറ്റർ എന്നീ തസ്‌തികകളിലേക്ക് ഒക്‌ടോബർ 15നു വൈകിട്ട് 5ന് മുൻപായി ഓൺലൈൻ വഴി അപേക്ഷിച്ചവർക്കായുള്ള എഴുത്തു പരീക്ഷ ഡിസംബർ 7നു നൂറണി ബിഇഎസ് ഇംഗ്ലിഷ്‌ മീഡിയം സ്‌കൂളിൽ നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com