കനത്ത മഴ; പാലക്കാട് വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു
Mail This Article
×
മംഗലംഡാം∙ കനത്ത മഴയെ തുടർന്ന് വീടിന്റെ മുൻഭാഗത്തെ സംരക്ഷണ ഭിത്തി തകർന്നു. എർത്ത് ഡാം ഒറ്റക്കണ്ടത്തിൽ ഉസനാരിന്റെ വീടിന് മുന്നിലെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. ചൊവാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വലിയ ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. 15 അടിയോളം ഉയരത്തിൽ കോൺക്രീറ്റ് ബെൽറ്റെല്ലാം കൊടുത്ത് 4 വർഷം നിർമിച്ച ഭിത്തിയാണ് തകർന്നത്. രാത്രി സമയമായത് കൊണ്ട് മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല.
English Summary:
Retaining wall collapse occurred in Ottakandam, Kerala after heavy rains caused a house's front wall to crumble near an earthen dam. Thankfully, the incident occurred at night, resulting in no injuries or additional damages.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.