ADVERTISEMENT

ഒറ്റപ്പാലം ∙ തെരുവുനായ ഓടിച്ചതിനെ തുടർന്നു വീണ വയോധികയുടെ കയ്യൊടിഞ്ഞു. രക്ഷിക്കാൻ ഓടിയെത്തിയ മകളെ നായ കടിച്ചു. മയിലുംപുറം താഴത്തേതിൽ അമ്മുക്കുട്ടിയുടെ (85) ഇടതുകയ്യിലെ എല്ലാണു പൊട്ടിയത്. മകൾ ചന്ദ്രികയെ (60) ആണ് നായ കടിച്ചത്. വീട്ടുമുറ്റത്തു നിന്നാണ് അമ്മുക്കുട്ടിയെ നായ ഓടിച്ചത്. വീണു കയ്യിന്റെ എല്ലു പൊട്ടിയ അമ്മുക്കുട്ടി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നായയുടെ കടിയേറ്റ ചന്ദ്രികയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കുത്തിവയ്പിനു വിധേയയാക്കി. മയിലുംപുറം, പൂളയ്ക്കാപ്പറമ്പ് മേഖലയിൽ തെരുവുനായശല്യം രൂക്ഷമാണ്. പൊതുനിരത്തുകളിലൂടെയുള്ള കാൽനടയാത്ര പോലും ഭീതിജനകമാണെന്നു പരാതിയുണ്ട്.

English Summary:

Stray dog attacks are on the rise in Ottapalam, Kerala, where an 85-year-old woman suffered a broken arm after being chased by a stray dog. The incident, which also saw the woman's daughter bitten by the dog, highlights the growing concerns over public safety in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com