ADVERTISEMENT

അഗളി∙ അട്ടപ്പാടി പുലിയറയിൽ ഒരു മാസം മുൻപു മഴയിൽ മണ്ണിടിഞ്ഞു വീണു വീട് വാസയോഗ്യമല്ലാതായതിനെത്തുടർന്നു കുറവൻപാടി പള്ളി പാരിഷ് ഹാളിൽ കഴിയുന്ന 5 കുടുംബങ്ങൾ പുനരധിവാസം ആവശ്യപ്പെട്ട് അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫിസിനു മുന്നിൽ കുത്തിയിരിപ്പു നടത്തി. പ്രദേശവാസികളുടെയും കോൺഗ്രസ് നേതാക്കളുടെയും പിന്തുണയോടെയായിരുന്നു സമരം. 36 ദിവസമായി തുറസ്സായ പാരിഷ് ഹാളിലാണ് ഈ കുടുംബങ്ങൾ അന്തിയുറങ്ങുന്നത്. സ്ത്രീകളും കുട്ടികളും കിടപ്പുരോഗികളും ഇക്കൂട്ടത്തിലുണ്ട്. ആദ്യ ദിവസങ്ങളിൽ സഹായങ്ങൾ ലഭിച്ചതല്ലാതെ പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ഇവർ പറഞ്ഞു. പഞ്ചായത്തും റവന്യു അധികൃതരും പരസ്പരം പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയതായി ആരോപിച്ചു.

വീടിനകത്തേക്ക് ഇടിഞ്ഞു വീണ മണ്ണു മാറ്റാനോ വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താനോ സഹായം ലഭിച്ചിട്ടില്ലെന്ന് ഇവർ പറഞ്ഞു. വീട് വാസയോഗ്യമല്ലാതായവരെ പുനരധിവസിപ്പിക്കാനും നടപടിയില്ല. ഉച്ചയോടെ സ്ഥലത്തെത്തിയ കലക്ടർ ഡോ.എസ്.ചിത്ര 3 ദിവസത്തിനകം വീടുകളിലെ മണ്ണു നീക്കാൻ നിർദേശം നൽകി. പുനരധിവാസം, നഷ്ടപരിഹാരം ഉൾപ്പെടെ ലഭ്യമാക്കാൻ നടപടിക്കും നിർദേശം നൽകി. അട്ടപ്പാടി തഹസിൽദാർ, അഗളി പഞ്ചായത്ത് ജനപ്രതിനിധികൾ, സമരത്തിനു നേതൃത്വം നൽകിയ കെപിസിസി അംഗം  പി.സി.ബേബി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എം.ഹനീഫ, മണ്ഡലം പ്രസിഡന്റ് ജോബി കുരീക്കാട്ടിൽ, ഷിബു സിറിയക്, എൻ.കെ.രഘൂത്തമൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

English Summary:

Landslide displaced families in Attappadi, Kerala, stage a sit-in protest demanding rehabilitation after their homes were destroyed. The families, including women, children, and bedridden patients, have been living in a church parish hall for over a month, alleging government apathy and inaction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com