ആനമല കടുവ സംരക്ഷണ കേന്ദ്രത്തിൽ വന്യമൃഗങ്ങളുടെ കണക്കെടുപ്പു തുടങ്ങി
Mail This Article
×
വാൽപാറ ∙ ആനമല കടുവ സംരക്ഷണ കേന്ദ്രത്തിലെ വന്യമൃഗങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. കോയമ്പത്തൂർ വനംവകുപ്പ് കൺസർവേറ്ററുടെ നിർദേശപ്രകാരം ഓരോ വർഷവും കാലവർഷങ്ങൾക്കു ശേഷം നടക്കാറുള്ള കണക്കെടുപ്പ് പൊള്ളാച്ചി ഡിവിഷനിൽപെട്ട ഉകാന്തി, പൊള്ളാച്ചി, വാൽപാറ, മാനാമ്പള്ളി എന്നീ റേഞ്ചുകളിലായിരിക്കും നടതക്കുന്നത്.14 വരെയാണ് കണക്കെടുപ്പ്.
ഇതോടൊപ്പം കഴിഞ്ഞ ദിവസം പ്യാരി അഗ്രോ കമ്പനിയുടെ ഷേക്കൽ മുടി എസ്റ്റേറ്റിൽ, തുടർച്ചയായി ഉണ്ടാകാറുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ തടയുന്നതിനു തോട്ടം തൊഴിലാളികൾക്കായി വനംവകുപ്പ് നടത്തിയ ബോധവൽക്കരണ പരിപാടിയിൽ തോട്ട ഉടമകളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
English Summary:
Wildlife conservation efforts are underway at the Anamalai Tiger Reserve with the start of the annual wildlife census. The Forest Department is also conducting awareness programs for plantation workers to mitigate human-wildlife conflict in the region.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.