ADVERTISEMENT

മണ്ണാർക്കാട് ∙ കൂടെ താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. അഗളി കൽക്കണ്ടി കള്ളമല സ്വദേശി ചരലംകുന്നേൽ സലിൻ ജോസഫിനാണ് (54) മണ്ണാർക്കാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 2020 ഒക്ടോബർ 20നായിരുന്നു കൊലപാതകം. ചാവടിയൂരിൽ പ്രതി സലിൻ ജോസഫിന്റെ കൂടെ താമസിക്കുന്ന ചെമ്മണ്ണൂരിലെ ലക്ഷ്മിയെ (38) വീട്ടിനുള്ളിൽ കല്ല്, കത്തി എന്നിവ കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. 

ലക്ഷ്മി
ലക്ഷ്മി

സ്ഥിരമായി മദ്യപിച്ചെത്തുന്ന സലിൻ ലക്ഷ്മിയെ ഉപദ്രവിച്ചിരുന്നെന്നും കൃത്യം നടത്തുമ്പോഴും പ്രതി മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനും പട്ടികവിഭാഗങ്ങൾക്ക് എതിരെയുള്ള അതിക്രമം തടയൽ നിയമം അനുസരിച്ചുമാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ് അനുഭവിക്കണം. അഗളി എഎസ്പിയായിരുന്ന പദംസിങ്ങാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.പി ജയൻ ഹാജരായി. എഎസ്ഐമാരായ കെ.രാജേഷ്കുമാർ, പി.ഡി.ദേവസ്യ, സീനിയർ സിപിഒ എം.സുന്ദരി എന്നിവർ അന്വേഷണോദ്യോഗസ്ഥനെ സഹായിച്ചു. സീനിയർ സിപിഒ സുഭാഷിണി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

English Summary:

Double life imprisonment has been handed down to Salin Joseph for the 2020 murder of Lakshmi in Mannarkkad, Kerala. The court also imposed a fine of one lakh rupees on the accused, who attacked and killed Lakshmi in their shared residence.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com