ദേശീയപാതയിൽ മംഗലത്ത് കാർ മറിഞ്ഞ് രണ്ടുപേർക്കു പരുക്ക്
Mail This Article
വടക്കഞ്ചേരി∙ വാളയാർ–വടക്കഞ്ചേരി ദേശീയപാതയിൽ മംഗലത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ടുപേർക്ക് പരുക്കേറ്റു. കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശി അഷറഫ് (42), പാലക്കുഴി മൂന്നുമുക്ക് ഞാറക്കാട്ട് ജോമോൻ ജോസഫ് (45) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന റോഡിലേക്കാണ് മറിഞ്ഞത്. ഈ സമയത്ത് മറ്റു വാഹനങ്ങൾ റോഡിലൂടെ വരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഡിവൈഡറിൽ ഇടിച്ച ശേഷം കാർ മൂന്ന് പ്രാവശ്യം തലകീഴായി മറിഞ്ഞു. തുടർന്ന് 50 മീറ്ററിലധികം ദൂരം എത്തിയാണ് നിന്നതെന്നു നാട്ടുകാർ പറഞ്ഞു.പരുക്കേറ്റവരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.