വൈദ്യുതിനിരക്കു വർധന: കോൺഗ്രസ് മാർച്ച് നടത്തി
Mail This Article
പാലക്കാട് ∙ വൈദ്യുതി നിരക്കു വർധിപ്പിച്ച് കേരളത്തിലെ മുഴുവൻ വീടുകളും സംസ്ഥാന സർക്കാർ കൊള്ളയടിക്കുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആരോപിച്ചു. വൈദ്യുതി നിരക്കു വർധനയ്ക്കെതിരെ പാലക്കാട് നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈദ്യുതി ഭവനിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പണം അടിച്ചു കൊണ്ടുപോകുന്ന ഏജൻസിയായി കെഎസ്ഇബി മാറി. വൈദ്യുതി വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ മന്ത്രി അറിയുന്നില്ലെങ്കിൽ അദ്ദേഹം രാജിവയ്ക്കണം. വരും വർഷങ്ങളിലും നിരക്കു വർധിപ്പിക്കുമെന്നത് ഈ സർക്കാരിന്റെ കഴിവുകേടിനെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ബ്ലോക്ക് പ്രസിഡന്റ് സി.വി.സതീഷ് അധ്യക്ഷനായി. കെപിസിസി സെക്രട്ടറി പി.ബാലഗോപാൽ, പിരായിരി ബ്ലോക്ക് പ്രസിഡന്റ് പ്രിയകുമാരൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ്, നേതാക്കളായ കെ.എ.കുമാരി, ജി.ശിവരാജൻ, പ്രകാശൻ കാഴ്ചപ്പറമ്പിൽ, പി.എച്ച്.മുസ്തഫ, എ.കൃഷ്ണൻ, രമേശ് പുത്തൂർ, എസ്.എം.താഹ, എസ്.സേവ്യർ, സി.നിഖിൽ, ഹരിദാസ് മച്ചിങ്ങൽ, പ്രസാദ് കിണാശ്ശേരി, ഇസ്മായിൽ പിരായിരി, സാജോ ജോൺ, ഡി.ഷജിത്കുമാർ, മൻസൂർ മണലാഞ്ചേരി, എഫ്.ബി.ബഷീർ, സുഭാഷ് യാക്കര, മിനി ബാബു, അനുപമ പ്രശോഭ്, ബോബൻ മാട്ടുമന്ത, കെ.ആർ.ശരരാജ് എന്നിവർ പ്രസംഗിച്ചു.