കഞ്ചാവുമായി കൊടുവള്ളി സ്വദേശിനി അറസ്റ്റിൽ
Mail This Article
×
ഒറ്റപ്പാലം∙ ഒഡീഷയിൽ നിന്നു ട്രെയിൻ മാർഗം കഞ്ചാവു കടത്തിയ കേസിൽ യുവതി അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി കരിങ്കമൺകുഴിയിൽ ഖദീജ റിബിനെ (23) ആണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്നു 2 കിലോ കഞ്ചാവു പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നടത്തിയ പരിശോധനയ്ക്കിടെയാണ് അറസ്റ്റ്.
ഒപ്പമുണ്ടായിരുന്ന യുവാവ് ആർപിഎഫിന്റെ പരിശോധന കണ്ടു പാലക്കാട്ട് ഇറങ്ങിയെന്നും തന്നോട് ഒറ്റപ്പാലത്ത് ഇറങ്ങി കാത്തുനിൽക്കാനാണു നിർദേശിച്ചിരുന്നതെന്നുമാണു യുവതിയുടെ മൊഴിയെന്ന് എക്സൈസ് റേഞ്ച് അധികൃതർ അറിയിച്ചു. ബസിൽ ഒറ്റപ്പാലത്ത് എത്തി ബാഗ് കൈപ്പറ്റാമെന്നാണ് ഇയാൾ പറഞ്ഞിരുന്നതെന്നും യുവതി മൊഴി നൽകി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
English Summary:
Cannabis smuggling continues to be a problem in Kerala, with a young woman recently arrested in Ottapalam for transporting 2 kg of cannabis by train from Odisha. The woman was apprehended during a routine inspection by the Excise department.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.