ADVERTISEMENT

മുണ്ടൂർ ∙ വടക്കുമ്പുറത്ത് കാട്ടാന വിളയാട്ടം പതിവായി. നേരം ഇരുട്ടിയാൽ കൃഷി സ്ഥലത്തും, നാട്ടുവഴികളിലും വിഹരിക്കുന്ന കാട്ടാനക്കൂട്ടം ജനജീവിതം ദുസ്സഹമാക്കി. വനപാലകർ പടക്കം പൊട്ടിച്ച് ആനയെ തുരത്തും. പക്ഷേ, പിന്നാലെ ഇവ വീണ്ടും എത്തും. കഴിഞ്ഞ ദിവസം ജയേഷിന്റെ നെൽക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. സമീപത്തെ അനിലിന്റെ വിളയും നശിപ്പിച്ചു. അടുത്ത പ്രദേശമായ മൈലംപുള്ളിയിലും പരക്കെ കൃഷിനാശം വരുത്തിയിരുന്നു. ആനക്കൂട്ടത്തെ ഉൾക്കാട്ടിലേക്കു തുരത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary:

Wild elephants are creating havoc in Vadakkumpuram, Kerala, destroying crops and spreading fear among the residents. The increasing human-elephant conflict highlights the urgent need for effective solutions from the authorities to protect both livelihoods and wildlife.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com