പനയംപാടം അപകടം: മരിച്ച വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ
Mail This Article
കരിമ്പ∙ പനയംപാടത്ത് വാഹനാപകടത്തിൽ മരിച്ച സ്കൂൾ വിദ്യാർഥിനികളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ചെറുളിയിലെ വീടുകൾ സന്ദർശിച്ചു.സംസ്ഥാനത്ത് അടുത്തകാലത്തായി റോഡ് അപകടങ്ങളും മരണങ്ങളും വർധിച്ചുവരുന്നത് വിശദമായ പഠനത്തിന് വിധേയമാക്കണമെന്നും മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽകളത്തിൽ, എംഎസ്എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു, യൂത്ത് ലീഗ് ജില്ലാ ജന.സെക്രട്ടറി റിയാസ് നാലകത്ത്, മുസ്‌ലിം ലീഗ് നേതാക്കളായ എം.എസ്.നാസർ, പി.കെ അബ്ദുല്ലക്കുട്ടി, യൂസഫ് പാലക്കൽ, സലാം തറയിൽ, നിസാമുദ്ദീൻ പൊന്നങ്കോട്, യൂത്ത് ലീഗ് ജില്ലാ ട്രഷറർ നൗഷാദ് വെള്ളപ്പാടം, അഷറഫ് വിഴമ്പുറം, ഇർഷാദ് മാച്ചാംതോട് എന്നിവരും ഒപ്പമുണ്ടായിരുന്നു.