ADVERTISEMENT

പാലക്കാട് ∙ തബലയിലെ താളവിസ്മയം പാലക്കാടും നേരിട്ടു കേട്ടു. 1994 ജനുവരിയിലായിരുന്നു വിശ്വവിസ്മയങ്ങളായ ഉസ്താദ് സാക്കിർ ഹുസൈനും അദ്ദേഹത്തിന്റെ പിതാവ് ഉസ്താദ് അല്ലാ രഖായും പാലക്കാട് കോട്ടമൈതാനത്തെത്തി ജുഗൽബന്ദി അവതരിപ്പിച്ചത്. ബാബറി മസ്ജിദ് സംഭവത്തിനു ശേഷം മാനവമൈത്രി സംഗീതിക എന്ന പരിപാടി പാലക്കാട്ടെ സംഗീതാസ്വാദകരുടെ നേതൃത്വത്തിൽ നടത്തിയപ്പോഴായിരുന്നു പാലക്കാടിനും തബലയിലെ വിശ്വവിസ്മയങ്ങളുടെ പ്രകടനം നേരിട്ട് ആസ്വദിക്കാൻ അവസരം ലഭിച്ചത്. 

രാജ്യത്തെ പ്രശസ്തരായ സംഗീതജ്ഞരെ കൊണ്ടുവന്ന് 5 ദിവസം നീണ്ടുനിന്ന സംഗീത പരിപാടിയായിരുന്നു അന്ന് പാലക്കാട്ടു നടത്തിയത്. ആളുകൾ ഏറ്റവും കൂടുതൽ തിങ്ങിക്കൂടിയത് തബലവാദനം ആസ്വദിക്കാനായിരുന്നെന്നു പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ.അജയൻ ഓർക്കുന്നു.  

ആസ്വാദകരെ ത്രസിപ്പിക്കുന്ന സംഗീതവിരുന്നായിരുന്നു ഇരുവരും പാലക്കാട്ടുകാർക്കായി ഒരുക്കിയത്.  സാക്കിർ ഹുസൈൻ  ഈ നൂറ്റാണ്ടിൽ രാജ്യത്തെ ഏറ്റവും വലിയ വാദകനായി കണ്ട് ആദരിച്ചിരുന്നത് പാലക്കാട് മണി അയ്യരെയാണ്. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത്  ഒരു റിക്കോർഡിങ്ങിൽ പാലക്കാട് മണി അയ്യരുമായി ചെന്നൈയിൽ ഒരുമിച്ചിരുന്നു. പാലക്കാടിന്റെ സംഗീത പാരമ്പര്യത്തെക്കുറിച്ച് നേരിട്ട് മനസ്സിലാക്കിയിട്ടായിരുന്നു ഇരുവരും മടങ്ങിയത്.

∙2018ൽ മുംബൈ ഷൺമുഖാനന്ദ ഹാളിൽ നടന്ന പരിപാടിക്കിടെയാണു ലോകപ്രശസ്തനായ തബല മാന്ത്രികൻ സാക്കിർ ഹുസൈനെ ആദ്യമായി നേരിൽ കാണുന്നത്. സംഗീതജ്ഞരായ ഹരിഹരനും ശങ്കർമഹാദേവനും നയിക്കുന്ന ‘കിങ്സ് ഇൻ കൺസേർട്ട്’ എന്ന സംഗീതപരിപാടി കാണാനായി ലോകപ്രശസ്തനായ ഗിറ്റാറിസ്റ്റ് ജോൺ മെക്ലോഫിനൊപ്പം സാക്കിർ ഹുസൈനും എത്തിയിരുന്നു. നിറഞ്ഞുകവിഞ്ഞ സദസ്സിൽ ആദ്യനിരയിൽ ഇരുവരും പരിപാടി ആസ്വദിക്കുന്നുണ്ടായിരുന്നു. പരിപാടി കഴിഞ്ഞതും വേദിയിലേക്ക് ഓടിയടുത്ത സാക്കിർ ഹുസൈൻ എന്നെ ചേർത്തുപിടിച്ച് ഏറെ അഭിനന്ദിച്ചു. വായന അതിഗംഭീരമായി എന്ന് അദ്ദേഹം പ്രശംസിച്ചു. ആ വാക്കുകൾ ഇന്നും കാതുകളിൽ മധുരമായ നാദം പോലെ മുഴങ്ങുന്നുണ്ട്.

പിന്നീട് ശങ്കർമഹാദേവനു വേണ്ടി ഭഗവാൻ ശ്രീകൃഷ്ണന്റെ ഒരു പാട്ടിന് ഈണം നൽകിയിരുന്നു. ആ പാട്ട് കേൾക്കാനിടയായ സാക്കിർ ഹുസൈൻ ‘വാട്ട് എ കമ്പോസിങ്, അമേസിങ് മ്യുസിഷ്യൻ’ എന്ന മെസേജ് അയച്ചിരുന്നു.  അതെനിക്കു ലഭിച്ച അമൂല്യമായ അവാർഡ് പോലെയുള്ള സർട്ടിഫിക്കറ്റാണ്. ആ മെസേജ് ഇന്നും നഷ്ടപ്പെടാതെ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. ഞാൻ ഈണം നൽകിയ സംഗീതത്തിൽ അദ്ദേഹം തബല വായിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ അതു നടന്നില്ല. ആ പ്രൊജക്ട് നടക്കാത്തതു ജീവിതത്തിലെ വലിയ നഷ്ടമായി ഞാൻ കാണുന്നു. ലോകാദ്ഭുതങ്ങളെ പോലെയാണ് ഉസ്താദ് സാക്കിർ ഹുസൈൻ എന്ന തബല മാന്ത്രികൻ. അദ്ദേഹത്തിന്റെ നഷ്ടം ഏറെ വേദനയാണ്.  മഹാപ്രതിഭ വിടപറഞ്ഞത് സംഗീത ലോകത്തിനു തീരാനഷ്ടം തന്നെയാണ്.

English Summary:

Zakir Hussain, the world-renowned tabla maestro, captivated Palakkad with his father, Ustad Allah Rakha, during a memorable jugalbandi performance at the Palakkad Fort Maidan in 1994, showcasing the power of music to unite communities. The event left an indelible mark on Palakkad's rich musical tapestry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com